
ദുരിത ബാധിതരുടെ പരിചരണവുമായി ബന്ധപ്പെട്ട ആവശ്യങ്ങൾക്കായാണ് തുക അനുവദിച്ചത്. എൻഡോസൾഫാൻ ദുരിതബാധിതർക്കായുള്ള സംയോജിത പദ്ധതിയിൽ ഈവർഷം നീക്കിവെച്ചിരുന്ന 17 കോടി രൂപയിൽനിന്ന് ഇതിനാവശ്യമായ തുക ലഭ്യമാക്കാൻ ധനവകുപ്പ് നിർദേശിച്ചു.
ദുരിതബാധിതരുടെ ആരോഗ്യ പരിപചരണ പ്രവർത്തനങ്ങൾക്കായി കേന്ദ്ര സർക്കാർ ദേശീയ ആരോഗ്യ മിഷൻ വഴി ലഭ്യമാക്കിയിരുന്ന സഹായങ്ങൾ നിർത്തലാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് സഹായം ആവശ്യപ്പെട്ട് ആരോഗ്യ വകുപ്പ് ഡയറക്ടർ ധന വകുപ്പിന് കത്തെഴുതി. ദുരിത ബാധിതകർക്ക് സൗജന്യ ചികിത്സ ലഭ്യമാക്കിയ എംപാനൽ ആശുപത്രികൾക്ക് തുക അനുവദിക്കൽ, ശയ്യാവലംബവർക്ക് ചികിത്സ സൗകര്യങ്ങൾ, മരുന്ന് ഉൾപ്പെടെ സാമഗ്രികൾ ലഭ്യമാക്കൽ, ഇതിനാവശ്യമായ ഗതാഗത സൗകര്യങ്ങൾ ഒരുക്കൽ തുടങ്ങിയ ആവശ്യങ്ങൾക്കായിരിക്കും തുക വിനിയോഗിക്കുക.
നിലവിൽ 6603 പേരാണ് എൻഡോസൾഫാൻ ദുരിതശ്വാസ സംയോജിത പദ്ധതിയുടെ ഗുണഭോക്താക്കൾ. സാമ്പത്തിക ആസൂത്രണ വകുപ്പിന്റെ ശുപാർശകൂടി പരിഗണിച്ചാണ് എൻഡോൾഫാൻ ദുരിത ബാധിതകർക്കായുള്ള സയോജിത പദ്ധതിയിൽനിന്ന് തുക ലഭ്യമാക്കാൻ ധന വകുപ്പ് നിർദേശിച്ചത്. തുകയുടെ ചെലവഴിക്കൽ ചുമതല കാസർകോട് കളക്ടർക്കായിരിക്കും.





