
ആലപ്പുഴ: ചികിത്സയ്ക്കെന്ന പേരിൽ യുവതിയെ ബലാത്സംഗം ചെയ്ത കേസില്‍ വ്യാജ സിദ്ധൻ പിടിയിൽ. കായംകുളം പെരിങ്ങാല ദാറുൽ ഫാത്തിമ പേരേത്ത് വീട്ടിൽ സലിം മുസ്ലിയാറെ (49) യാണ് കായംകുളം പൊലീസ് അറസ്റ്റ് ചെയ്തത്. മുൻകോപം മാറ്റുന്നതിനായാണ് ഇയാളുടെ വീട്ടിലേക്ക് ബന്ധു മുഖേന യുവതി എത്തിയത്.
സംഭവത്തിൽ യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. കായംകുളം ഇൻസ്പെക്ടർ എസ്എച്ച്ഒ മുഹമ്മദ് ഷാഫി, സബ്ബ് ഇൻസ്പെക്ടർമാരായ ഉദയകുമാർ, ശ്രീകുമാർ, പൊലീസ് ഉദ്യോഗസ്ഥരായ റീന, ജയലക്ഷ്മി, സബീഷ്, ഹാരിസ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കായംകുളം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.






