തമിഴ്നാട് ഗൂഡല്ലൂരിന് സമീപം വനത്തിനുള്ളിൽ വനംവകുപ്പ് ഉദ്യോഗസ്ഥരുടെ വെടിയേറ്റ് വേട്ടക്കാരൻ മരിച്ചു. മേഖമല കടുവ സങ്കേതത്തിലെ വണ്ണാത്തിപ്പാറ മേഖലയിൽ ഇന്നലെ രാത്രിയോടെയാണ് സംഭവം, കേരളത്തിന്റെ പെരിയാർ കടുവാ സങ്കേതവുമായി അതിർത്തി പങ്കിടുന്ന വനമേഖലയാണിത് കെജിപെട്ടി സ്വദേശിയായ ഈശ്വരൻ എന്ന വേട്ടക്കാരനാണ് കൊല്ലപ്പെട്ടത് വനത്തിനുള്ളിൽ ഉദ്യോഗസ്ഥർ പെട്രോളിംഗ് നടത്തുന്നതിനിടയിൽ ഈശ്വരന്റെ നേതൃത്വത്തിലുള്ള വേട്ടക്കാരുടെ സംഘവുമായി ഏറ്റുമുട്ടുകയായിരുന്നു. ഈശ്വരൻ കത്തി ഉപയോഗിച്ച് ഉദ്യോഗസ്ഥരെ കുത്താൻ ശ്രമിച്ചുവെന്നും തുടർന്ന് സ്വയംരക്ഷയ്ക്കാണ് വെടിയുതിർത്തതെന്നുംവനം വകുപ്പ് ഉദ്യോഗസ്ഥർ വിശദീകരിച്ചു

error: Content is protected !!