05-10-2023 ൽ സ്കൂൾ ഓഡിറ്റോറിയത്തിൽ പൊതുയോഗവും, ബ്ലോക്ക് പദ്ധതികളുടെ സമർപ്പണവും ബ്ലോക്ക് പ്രസിഡന്റ് ലതിക വിദ്യാധരൻ ഉദ്ഘാടനം ചെയ്തു.
PTA പ്രസിഡന്റ് അഡ്വ. TR തങ്കരാജ് അദ്ധ്യക്ഷത വഹിച്ചു,
സ്കൂൾ പ്രിൻസിപ്പാൾ എ നജീം സ്വാഗതം പറഞ്ഞു, സ്കൂൾ ഹെഡ് മാസ്റ്റർ റ്റി
വിജയകുമാർ റിപ്പോർട്ട് അവതരിപ്പിച്ചു.
ആശംസകൾ അറിയിച്ചു കൊണ്ട് സുധൻ എസ് (മെമ്പർ ബ്ലോക്ക് പഞ്ചായത്ത്) ശ്രീമതി കെഎം മാധുരി (ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കടയ്ക്കൽ ഗ്രാമപഞ്ചായത്ത് ), ശ്രീമതി സബിത ഡി എസ് (വാർഡ് മെമ്പർ ) , കെ ഹരികുമാർ (ജില്ലാ പ്രോഗ്രാം ഓഫീസർ എസ് എസ് കെ) ,വികാസ് (SMC ചെയർമാൻ) ,അനൂപ് കുമാർ (BDO ചടയമംഗലം), വിനിതകുമാരി (ഡെപ്യൂട്ടി എച്ച് എം ), സ്മിത ഡിവി എന്നിവർ സംസാരിച്ചു.സജു (ജോയിൻ സെക്രട്ടറി, സ്റ്റാഫ് കൗൺസിൽ) നന്ദി പറഞ്ഞു.
പുതുതായി നിർമ്മിച്ച ഗ്രന്ഥപുര ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഡോ കെ ഷാജി ഉദ്ഘാടനം ചെയ്തു.ത്രീ ഫേസ് കണക്ഷനും, പുതിയ ടോയ്ലറ്റ് ബ്ലോക്കിന്റെ നിർമ്മാണ ഉദ്ഘാടനം ജില്ലാപഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജെ നജീബത്ത് നിർവ്വഹിച്ചു.
സ്കൂളിൽ പണികഴിപ്പിച്ച ഗ്രാമ പഞ്ചായത്ത് കിണറിന്റെയും , ബാഡ്മിന്റൺ കോർട്ടിന്റേയും ഉദ്ഘാടനം കടയ്ക്കൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം മനോജ് കുമാർ നിർവ്വഹിച്ചു.എൻഎസ്എസ് ദേശീയ അവാർഡ് ഉപയോഗിച്ച് നിർമ്മിച്ച അരയന്ന കിണർ സംസ്ഥാന എൻ എസ് എസ് ഓഫീസർ ഡോ അൻസർ ആർ എൻ സ്‌കൂളിന് സമർപ്പിച്ചു.
ടോയ്ലറ്റ് കോംപ്ലക്സ്, ത്രീ ഫേസ് കണക്ഷൻ, ഗ്രന്ഥപുര, ഫർണിച്ചറുകൾ എന്നിവ അടക്കം
നിലവിൽ ജില്ലാ പഞ്ചായത്തിന്റെ 40 ലക്ഷം രൂപയുടെ പദ്ധതികളാണ് സ്കൂളിൽ നടപ്പിലാക്കി വരുന്നത്.ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിൽ ടോയ്ലറ്റ് സമുച്ചയം, സ്കൂൾ പബ്ലിക് അനൗൺസ്‌മെന്റ് സിസ്റ്റം ഉൾപ്പടെ 21 ലക്ഷം രൂപയുടെ പദ്ധതികളും, ഗ്രാമ പഞ്ചായത്തിന്റെ കിണർ, ബാഡ്മിന്റൺ കോർട്ട് ഉൾപ്പടെയുള്ള 5 ലക്ഷം രൂപയുടെ പദ്ധതികൾ പൂർത്തീകരിച്ചു.