
കൊല്ലത്ത് മലനട ക്ഷേത്രത്തിൽ 101 കുപ്പി വിദേശ മദ്യം കാണിക്കയർപ്പിച്ച് ഭക്തൻ. കഴിഞ്ഞ ഞായറാഴ്ചയാണ് കാര്യസിദ്ധിക്കായി മദ്യക്കുപ്പികൾ ക്ഷേത്രനടയിൽ കാണിക്കയായി സമർപ്പിച്ചത്. ചെറുതും വലുതുമായ വിവിധ ബ്രാൻഡുകളിലുള്ള മദ്യ കുപ്പികളാണ് കാണിക്കയർപ്പിച്ചത്. ദക്ഷിണ കേരളത്തിലെ ഏക ദുര്യോധന ക്ഷേത്രമാണ് കൊല്ലത്ത് പെരുവിരുത്തി മലനട ദുര്യോധന ക്ഷേത്രം.
ഇവിടെ ആചാര അനുഷ്ടാനങ്ങൾ എന്നും വ്യസ്തമാണ്. മദ്യക്കുപ്പികൾ കാണാൻ നിരവധി ആളുകളാണ് ക്ഷേത്രത്തിലെത്തിയത്. ദ്രാവിഡാചാരം ഇപ്പോഴും നിലനിൽക്കുന്ന ക്ഷേത്രത്തിൽ കള്ള്, മുറുക്കാൻ, കോഴി തുടങ്ങിയവയാണ് വഴിപാടുകൾ. ഉദ്ദിഷ്ഠ കാര്യ ലബ്ദിയ്ക്കായി മലയപ്പുപ്പന് മുമ്പിൽ കള്ള് വഴിപാട് നടത്തുന്നത് ഏറെ ശ്രേഷ്ഠമായി കരുതപ്പെടുന്നു. ഭക്തനിൽ നിന്നും കാണിക്കയായി ഏറ്റെടുത്ത മദ്യം ഭരണ സമിതി ക്ഷേത്രത്തിലെത്തുന്ന ഭക്തർക്ക് സൗജന്യമായി വിതരണം ചെയ്യും







