
പേരൂർക്കട: പാളയം പബ്ലിക് ലൈബ്രറിക്ക് എതിർവശം കൂറ്റൻ മരം വീണ് ഓട്ടോറിക്ഷകൾ തകർന്നു. ഇവിടെ പാർക്ക് ചെയ്തിരുന്ന രണ്ട് ഓട്ടോറിക്ഷകളാണ് കൂറ്റൻ തേക്ക് മരംവീണു തകർന്നത്.
ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടു മണിയോടുകൂടിയായിരുന്നു സംഭവം. തിരുവനന്തപുരം പേയാട് സ്വദേശി ജോയി പ്രകാശിന്റേയും പൂഴനാട് സ്വദേശി പ്രസാദിന്റേയും ഉടമസ്ഥതയിലുള്ളതാണ് ഓട്ടോകൾ. ഒരു ഓട്ടോറിക്ഷ പൂർണമായും മറ്റൊന്ന് ഭാഗികമായും തകർന്നു. വാഹനത്തിനുള്ളിൽ ഡ്രൈവർമാർ ഇല്ലാത്തതിനാൽ ആളപായം ഒഴിവായി.





