
പാലോട്: നിരവധി മോഷണ കേസുകളിലെ പ്രതി അറസ്റ്റിൽ. പാങ്ങോട് ഉളിയൻകോട് മൂന്ന് സെന്റ് കോളനിയിൽ ബാഹുലേയൻ (65)ആണ് അറസ്റ്റിലായത്. പാലോട് പൊലീസ് ആണ് പിടികൂടിയത്.കള്ളിപ്പാറ ആയിരവല്ലി ക്ഷേത്രത്തിലെ കാണിക്കവഞ്ചി കുത്തിത്തുറന്ന് മോഷ്ടിച്ച പണവുമായി തെങ്കാശി ബസിൽ രക്ഷപ്പെടാൻ ശ്രമിക്കവെയാണ് ഇയാൾ പിടിയിലായത്. നിരവധി അമ്പലങ്ങളിലെ കാണിക്കവഞ്ചി കുത്തിത്തുറന്ന് പണം കവർന്ന കേസിലെ പ്രതിയാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു.
നെടുമങ്ങാട് ഡിവൈഎസ്പി ബൈജുകുമാറിന്റെ നിർദേശാനുസരണം പാലോട് ഇൻസ്പെക്ടർ പി.ഷാജിമോൻ, എ.നിസാറുദീൻ, എ.റഹിം, ഷിബു, അരുൺ, സുജിത്ത് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.




