
ബോംബ് എറിഞ്ഞ ശേഷം വാടകക്കാരനേയും ഉടമയേയും ഇരുമ്പ് വടി കൊണ്ട് ആക്രമിച്ച കേസിൽ 25കാരന്‍ പിടിയിൽ. ആറ്റിങ്ങൽ ചിറ്റാറ്റിൻകര വേലാൻകോണം ശിവശക്തി വീട്ടിൽ റപ്പായി എന്ന ശ്രീനാഥ് (25) ആണ് പിടിയിലായത്. കഴിഞ്ഞ 29ന് രാത്രി ഏഴിന് വക്കം പാട്ടുവിളാകം ശ്രീനാരായണ ലൈബ്രറിക്കു മുന്നിലാണ് സംഭവം.
വടക്കേവീട്ടിൽ വാടകക്ക് താമസിക്കുന്ന കൊട്ടാരക്കര നെടുവത്തൂർ ഇടയലഴികത്തു വീട്ടിൽ വിപിൻകുമാറിനെയും വീട്ടുടമസ്ഥൻ വടക്കേവീട്ടിൽ വിജയനെയുമാണ് ശ്രീനാഥ് ബോംബെറിഞ്ഞ് കൊലപ്പെടുത്താൻ ശ്രമിച്ചത്. നാടൻ ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷം ഇരുമ്പുപൈപ്പ് കൊണ്ട് വീട്ടുടമയുടെ ബൈക്ക് അടിച്ചു തകർക്കുകയായിരുന്നു








