
കാഞ്ഞിരത്തുംമൂട്ടിൽ ഒട്ടോയും, ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു.
മണലുവട്ടം സ്വദേശിയായ ഇരുപത്തി നാലു വയസ്സുളള അൻസർ ആണ് മരിച്ചത്.
ഇന്നലെ രാത്രി 9 മണിയോടെ കാഞ്ഞിരത്തുംമൂട്, മണലുവട്ടം റോഡിൽ പച്ചയിൽ കയറ്റത്തുവച്ചാണ് അപകടം ഉണ്ടായത്.

ബൈക്ക് വലിയ വേഗതയിൽ ഒട്ടോയിൽ വന്നിടിക്കുകയായിരുന്നു.മണലുവട്ടം സ്വദേശിയായ ഇരുപത്തി നാലു വയസ്സുളള അൻസർ ആണ് മരിച്ചത്.പരിക്കുപറ്റിയ കടയ്ക്കൽ താലൂക്ക് ആശുപത്രിയിലും അവിടെനിന്ന് തിരുവനന്തരം മെഡിക്കൽ കോളേജിലേക്കും കൊണ്ടുപോയി. മെഡിക്കൽ കോളേജിൽ വച്ചാണ് അൻസർ മരണപ്പെട്ടത്.

