കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ സാനിറ്ററി പാഡിനകത്ത് ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച യുവതിയെ കസ്റ്റംസ് പിടികൂടി. 29 ലക്ഷം രൂപയുടെ സ്വർണമാണ് പിടികൂടിയത്. സാനിറ്ററി പാഡിനകത്ത് ഇവർ 679 ഗ്രാം സ്വർണം ഒളിപ്പിക്കുകയായിരുന്നു. ഇവരെ കസ്റ്റംസ് കസ്റ്റഡിയിലെടുത്തു.
ദുബായിൽ നിന്നും എത്തിയ തമിഴ്നാട് തിരുപ്പൂർ സ്വദേശിനിയായ യുവതി ഗ്രീൻ ചാനലിലൂടെ കടക്കാൻ ശ്രമിക്കുകയായിരുന്നു. ഇതിൽ സംശയം തോന്നിയ കസ്റ്റംസ് ഉദ്യോഗസ്ഥർ ഇവരെ ദേഹപരിശോധനക്ക് വിധേയമാക്കിയപ്പോഴാണ് സംഭവം കണ്ടെത്തിയത്
അതേസമയം, നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വീണ്ടും സ്വർണ്ണ വേട്ട. ഒരു കോടി രൂപയോളം വില വരുന്ന സ്വർണ്ണമാണ് രണ്ട് പേരിൽ നിന്നായി പിടികൂടിയത്. 50 ലക്ഷം രൂപ വില വരുന്ന 1066.43 ഗ്രാം സ്വർണ്ണമാണ് ദോഹയിൽ നിന്നെത്തിയ യാത്രക്കാരനിൽ നിന്നും പരിശോധനയിൽ കണ്ടെത്തിയത്.
ക്വാലലംപൂരിൽ നിന്ന് വന്ന യാത്രക്കാരനിൽ നിന്ന് 48 ലക്ഷം രൂപ വില വരുന്ന 1091 ഗ്രാം സ്വർണ്ണവും പിടികൂടി. ഗുളിക രൂപത്തിൽ മലദ്വാരത്തിൽ ഒളിപ്പിച്ചാണ് ഇരുവരും സ്വർണ്ണം കടത്തിയത്.