
കോഴിക്കോട് നിപ വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ ഏഴ് പഞ്ചായത്തുകളിലെ വാർഡുകളെ കണ്ടെയിൻമെന്റ് സോണാക്കി കർശന നിയന്ത്രണമേർപ്പെടുത്തി. നിപ ബാധിച്ചുള്ള മരണം റിപ്പോർട്ട് ചെയ്ത മരുതോങ്കര, ആയഞ്ചേരി ഗ്രാമപഞ്ചായത്തുകളിലും സമീപ പഞ്ചായത്തുകളിലുമാണ് വാർഡുകളെ കണ്ടെയിന്മെന്റ് സോണാക്കിയത്.
ആയഞ്ചേരി ഗ്രാമപഞ്ചായത്ത്- 1, 2, 3, 4, 5, 12, 13, 14, 15 വാർഡ് മുഴുവൻ,
മരുതോങ്കര ഗ്രാമപഞ്ചായത്ത്- 1, 2, 3, 4, 5, 12, 13, 14 വാർഡ് മുഴുവൻ,
തിരുവള്ളൂർ ഗ്രാമപഞ്ചായത്ത്-1, 2, 20 വാർഡ് മുഴുവൻ,
കുറ്റ്യാടി ഗ്രാമപഞ്ചായത്ത്- 3, 4, 5, 6, 7, 8, 9, 10 വാർഡ് മുഴുവൻ,
കായക്കൊടി ഗ്രാമപഞ്ചായത്ത്- 5, 6, 7, 8, 9
വാർഡ് മുഴുവൻ,
വില്യാപ്പള്ളി ഗ്രാമപഞ്ചായത്ത്- 6, 7 വാർഡ് മുഴുവൻ,
കാവിലുംപാറ ഗ്രാമപഞ്ചായത്ത്- 2, 10, 11, 12, 13, 14, 15, 16 വാർഡ് മുഴുവൻ
കണ്ടെയിൻമെന്റ് സോണായി പ്രഖ്യാപിച്ച പ്രദേശങ്ങളിൽനിന്ന് അകത്തേക്കോ പുറത്തേക്കോ യാത്ര ചെയ്യാൻ അനുവദിക്കില്ല. ഭക്ഷ്യവസ്തുക്കളും മരുന്നുകളും ഉൾപ്പെടെയുള്ള അവശ്യ സാധനങ്ങളുടെ കടകൾ മാത്രമേ തുറക്കാൻ അനുവദിക്കൂ. പ്രവർത്തന സമയം രാവിലെ ഏണി മുതൽ വൈകുന്നേരം അഞ്ച് മണി വരെ മാത്രം. മരുന്ന് ഷോപ്പുകൾക്കും മറ്റു ആരോഗ്യ കേന്ദ്രങ്ങൾക്കും സമയപരിധിയില്ല.




