എല്ലാ വർഷവും സെപ്റ്റംബർ 29 ന് ലോക ഹൃദയ ദിനം ആഘോഷിക്കുന്നു. ഹൃദയസംബന്ധമായ അസുഖങ്ങളെക്കുറിച്ചും ഹൃദയ സംബന്ധമായ മരണങ്ങൾക്ക് കാരണമായേക്കാവുന്ന അപകട ഘടകങ്ങളെക്കുറിച്ചും അവബോധം പ്രചരിപ്പിക്കുകയാണ് ഈ ദിനം ലക്ഷ്യമിടുന്നത്.

മനുഷ്യ ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവമാണ് ഹൃദയം. ഹൃദയത്തെപ്പറ്റി ഓർമ്മിപ്പിക്കാനും ഹൃദയാരോഗ്യ സംരക്ഷണത്തെ കുറിച്ച് അറിയാനുമാണ് വേൾഡ് ഹാർട്ട് ഫെഡറേഷനും ലോകാരോഗ്യ സംഘടനയും സംയുക്തമായി ഈ ദിനം ആചരിക്കുന്നത്. ‘ഹൃദയം ഉപയോഗിക്കുക, ഹൃദയത്തെ അറിയുക’ എന്നതാണ് ഈ വർഷത്തെ ലോക ഹൃദയ ദിനത്തിലെ പ്രമേയം.

‘നേരത്തെ പ്രായമായവരെ ബാധിച്ചിരുന്ന ഹൃദയാഘാതം ഇപ്പോൾ ചെറുപ്പക്കാർക്കിടയിലും കുട്ടികൾക്കിടയിലും സാധാരണമായിക്കൊണ്ടിരിക്കുകയാണ്. ഹൃദ്രോഗത്തിന്റെ ലക്ഷണങ്ങൾ അവഗണിച്ചാൽ ഉണ്ടാകുന്ന പ്രത്യാഘാതങ്ങൾ ചെറുതല്ല. ലോകമെമ്പാടുമുള്ള മരണത്തിന്റെ പ്രധാന കാരണങ്ങളിലൊന്നാണ് ഹൃദ്രോഗം. ഈ ലക്ഷണങ്ങൾ നേരത്തെ കണ്ടുപിടിക്കുന്നതിലൂടെ ഒരു പരിധി വരെ ചികിത്സിക്കാനും തടയാനും കഴിയും

error: Content is protected !!