ഓണത്തോടനുബന്ധിച്ച് കടയ്ക്കൽ ഡ്രീംസ്‌ ഡ്രസ്സ്‌ വേൾഡ് സംഘടിപ്പിച്ച കൂപ്പൺ ഞറുക്കെടുപ്പ് വിജയികളെ ബ്ലോക്ക് പഞ്ചായത്ത്‌ മെമ്പർ സുധിൻ കടയ്ക്കൽ പ്രഖ്യാപിച്ചു.

ഒന്നാം സമാനമായ വാഷിംഗ്‌ മെഷിൻ ഇയ്യക്കോട് സ്വദേശിനി ജ്യോതിയ്ക്ക് ലഭിച്ചു. രണ്ടാം സമ്മാനമായ ടി വി കട്ടാമ്പള്ളി സ്വദേശി അഞ്ജലി ലഭിച്ചു.

മൂന്നാം സമ്മാനം സ്മാർട്ട്‌ ഫോൺ കടയ്ക്കൽ സ്വദേശിനി സരോജിനിയ്ക്ക് ലഭിച്ചു,

നാലാം സമ്മാനമായ ഗോൾഡ് കോയിൻ ഇടത്തറ സ്വദേശിനി സൗമ്യയ്ക്ക് ലഭിച്ചു.

അഞ്ചാം സമാനമായ സാരി ആനപ്പാറ സ്വദേശി വിനുവിനും ലഭിച്ചു. വൈകുന്നേരം ഡ്രീംസിൽ നടന്ന ചടങ്ങിൽ കടയ്ക്കൽ സർവ്വീസ് സഹകരണ ബാങ്ക് വൈസ് പ്രസിഡന്റ്‌ പി പ്രതാപൻ, കട ഉടമ ഷാ പണയിൽ എന്നിവർ പങ്കെടുത്തു