ഒരാഴ്ച നീണ്ട കലാകായിക മാമാങ്കമായ ഓൾ കേരള ഇന്റർ മെഡിക്കോസ് ഫെസ്റ്റിവൽ, “സ്പെക്ട്ര – 23″ൽ 539 പോയിന്റുമായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ജേതാക്കളായി. ആർട്സ് വിഭാഗത്തിൽ 403 പോയിന്റും സ്പോർട്സ് വിഭാഗത്തിൽ 136 പോയിന്റും ആതിഥേയരായ തിരുവനന്തപുരം മെഡിക്കൽ കോളേജ് നേടി.
281 പോയിന്റുമായി രണ്ടാം സ്ഥാനത്ത് തൃശൂർ മെഡിക്കൽ കോളേജും 234 പോയിന്റുമായി കോഴിക്കോട് മെഡിക്കൽ കോളേജ് മൂന്നാം സ്ഥാനത്തുമെത്തി. കോട്ടയം മെഡിക്കൽ കോളേജ് (192), ആലപ്പുഴ മെഡിക്കൽ കോളേജ് (179) എന്നിവരാണ് നാലും അഞ്ചും സ്ഥാനത്ത്‌.
വിജയികൾക്ക് മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ലിനറ്റ് ജെ മോറിസ് ട്രോഫികൾ സമ്മാനിച്ചു. ഡോ. ആർ സി ശ്രീകുമാർ, ഡോ. മോഹൻ റോയി, ഡോ. സനൂപ് എന്നിവരും കോളേജ് യൂണിയൻ ഭാരവാഹികളും വിദ്യാർഥികളും സമ്മാനദാനച്ചടങ്ങിന് സാക്ഷികളായി.
കഴിഞ്ഞ ഞായറാഴ്ച ആരംഭിച്ച ഫെസ്റ്റിവലിൽ സംസ്ഥാനത്തെ വിവിധ മെഡിക്കൽ കോളേജുകളിൽ നിന്നെത്തിയ 5000 വിദ്യാർഥികൾ പങ്കാളികളായി. 19 കായിക ഇനങ്ങളിലും 111 കലാവിഭാഗങ്ങളിലുമായിരുന്നു മത്സരം.

error: Content is protected !!