
കുടുംബശ്രീ കൊല്ലം ജില്ലാമിഷനും ചടയമംഗലം ബ്ലോക്ക്പഞ്ചായത്തും ചേര്‍ന്ന് ‘കണക്ട് 2k23’ തൊഴില്‍മേള സെപ്റ്റംബര്‍ 23ന് ചടയമംഗലം മാര്‍ത്തോമ കോളജ് ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജിയില്‍ നടത്തും. ഡി ഡി യു ജി കെ വൈ/വൈ കെ പദ്ധതി വഴി പരിശീലനം പൂര്‍ത്തീകരിച്ച് തൊഴില്‍ മാറ്റം ആഗ്രഹിക്കുന്നവരും തൊഴില്‍ ലഭിച്ചിട്ടില്ലാത്തവര്‍ക്കും പങ്കെടുക്കാം.
ബാങ്കിങ് ആന്‍ഡ് ഫിനാന്‍സ്, ഐ റ്റി ആന്‍ഡ് ഐ റ്റി ഇ എസ് , ഓട്ടോമൊബൈല്‍, മെഡിക്കല്‍ ആന്‍ഡ് ഹെല്‍ത്ത് കെയര്‍, ഇന്‍ഷുറന്‍സ്, ഹോസ്പിറ്റാലിറ്റി തുടങ്ങിയ മേഖലകളിലുള്ള 40 കമ്പനികള്‍ പങ്കെടുക്കും. https://forms.gle/fgaAEwyf6sy6K4GMA ല്‍ രജിസ്റ്റര്‍ ചെയ്യാം. സ്‌പോട്ട് രജിസ്‌ട്രേഷനുമുണ്ട്. രജിസ്‌ട്രേഷന്‍ സൗജന്യമാണ്. ഫോണ്‍ 0474 2794692. .
ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ തൊഴില്‍ മേളയുടെ സംഘാടക സമിതി യോഗം ബ്ലോക്ക്പഞ്ചയാത്ത് പ്രസിഡന്റ് ലതിക വിദ്യാധരന്‍ ഉദ്ഘാടനം ചെയ്തു






