Month: September 2023

പത്തനംതിട്ടയിൽ നിര്‍ത്തിയിട്ട ലോറിയില്‍ സ്‌കൂട്ടര്‍ ഇടിച്ച് രണ്ടു യുവാക്കള്‍ക്ക് ദാരുണാന്ത്യം

പത്തനംതിട്ടയിൽ നിര്‍ത്തിയിട്ട ലോറിയില്‍ സ്‌കൂട്ടര്‍ ഇടിച്ച് രണ്ടു യുവാക്കള്‍ക്ക് ദാരുണാന്ത്യം. സ്‌കൂട്ടര്‍ യാത്രക്കാരായ വിഷ്ണു, വിശ്വജിത്ത് എന്നിവരാണ് മരിച്ചത്. ഇരുവരും സംഭവസ്ഥലത്തു വെച്ചു തന്നെ മരിച്ചു. മാന്തുക ഗ്ലോബ് ജംക്ഷന് സമീപം രാത്രി 11.30 ഓടെയായിരുന്നു അപകടം നടന്നത്. സ്‌കൂട്ടറില്‍ ഒപ്പമുണ്ടായിരുന്ന…

കൊറിയർ മുഖാന്തരം മയക്കുമരുന്ന് കടത്ത്: മുഖ്യകണ്ണികൾ പിടിയിൽ

ആലപ്പുഴയിൽ കൊറിയർ മുഖാന്തരം മയക്കുമരുന്നുകൾ കടത്തുന്ന സംഘത്തിലെ പ്രധാനികൾ അറസ്റ്റിലായി. കൊല്ലം വടക്കേവിള സ്വദേശികളായ അമീർഷാൻ (24വയസ്സ്), ശ്രീശിവൻ (31വയസ്സ്) എന്നിവരാണ് അറസ്റ്റിലായത്. കൊറിയർ വഴി പണമടച്ചു അതിവിദഗ്ദ്ധമായി വരുത്തിയ 10 മില്ലിലിറ്ററിന്റെ 100 മയക്കുമരുന്ന് ഇഞ്ചക്ഷൻ കുപ്പികൾ കൈപ്പറ്റി പോകുന്നതിനിടയിൽ…

ഓൺലൈൻ ലോൺ ആപ്പിലെ ചതിക്കുഴികൾ: മുന്നറിയിപ്പുമായി പോലീസ്

ഓൺലൈൻ ലോൺ ആപ്പിലെ ചതിക്കുഴികളെ കുറിച്ച് മുന്നറിയിപ്പ് നൽകി പോലീസ്. സർക്കാർ അംഗീകാരമില്ലാതെ പ്രവർത്തിക്കുന്ന ഇത്തരം ഓൺലൈൻ ലോൺ ആപ്പുകളുമായി യാതൊരു കാരണവശാലും ബന്ധപ്പെടാൻ പാടുള്ളതല്ലെന്ന് പോലീസ് ആവശ്യപ്പെട്ടു. അറിഞ്ഞോ അറിയാതെയോ ലോണിനായി നാം നൽകുന്നത് ഫോണിലെ സ്വകാര്യ വിവരങ്ങളും, കോൺടാക്ട്…

കേരള സഹകരണ സംഘം മൂന്നാം ഭേദഗതി ബില്ല് നിയമസഭ പാസാക്കി

കേരളത്തിലെ സഹകരണ മേഖലയ്ക്ക് പുതിയ ദിശാബോധം നൽകുന്നതിനും, സഹകരണ മേഖലയിൽ സമഗ്രമായ മാറ്റം കൊണ്ടുവരുന്നതിനും ക്രമക്കേടുകൾ ഒഴിവാക്കുന്നതിനും ലക്ഷ്യമിട്ട് തയ്യാറാക്കിയ കേരള സഹകരണ സംഘം സമഗ്ര ഭേദഗതി ബില്ലിന് കേരള നിയമസഭ ഏകകണ്ഠമായി അംഗീകാരം നൽകിയതായി സഹകരണ വകുപ്പ് മന്ത്രി വി.എൻ.…

രാജ്യത്ത് ദുരന്ത നിവാരണത്തിൽ ആദ്യ എംബിഎ കോഴ്‌സ് കേരളത്തിൽ: ഉദ്ഘാടനം നിർവ്വഹിച്ച് മന്ത്രി

രാജ്യത്ത് ദുരന്ത നിവാരണത്തിൽ ആദ്യ എംബിഎ കോഴ്‌സ് കേരളത്തിൽ ആരംഭിച്ചു. റവന്യൂ വകുപ്പിന്റെ നിയന്ത്രണത്തിലുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലാൻഡ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്റിന്റെ നേതൃത്വത്തിൽ ദുരന്ത നിവാരണത്തിൽ ആരംഭിക്കുന്ന എംബിഎ കോഴ്‌സ് രാജ്യത്ത് ആദ്യമായാണ്. ആദ്യ ബാച്ചിന്റെ ഉദ്ഘാടനം മന്ത്രി കെ…

സുഹൃത്തുക്കൾ ചേർന്ന് യുവാവിനെ വെട്ടി കൊലപ്പെടുത്തി: സ്ത്രീകളെ ശല്യം ചെയ്തതിലെ വൈരാഗ്യമെന്ന് മൊഴി

ആറ്റിങ്ങലിൽ സുഹൃത്തുക്കൾ ചേർന്ന് യുവാവിനെ വെട്ടി കൊലപ്പെടുത്തി. ആറ്റിങ്ങൽ സ്വദേശി സുജിയാണ് കൊല്ലപ്പെട്ടത്. വാമനപുരം നദിയോട് ചേർന്നുള്ള റബ്ബർ തോട്ടത്തിൽ നിന്ന് ഇയാളുടെ മൃതദേഹം കണ്ടെത്തിയത്. പ്രതികളെ വെള്ളിയാഴ്ച പൊലീസ് കസ്റ്റഡിയിലെടുത്തു. കൊല്ലപ്പെട്ട സുജിയുടേയും പ്രതികളുടേയും പേരിൽ നിരവധി ക്രിമിനൽ കേസുകൾ…

അഞ്ചലിൽ റോഡ് റോളർ കയറി യുവാവ് മരിച്ചു: ഡ്രൈവർ അറസ്റ്റിൽഅഞ്ചലിൽ

കൊല്ലം അഞ്ചലിൽ റോഡ് റോളർ തലയിലൂടെ കയറി യുവാവിന് ദാരുണാന്ത്യം. അഞ്ചൽ അലയമൺ കണ്ണങ്കോട് സ്വദേശി വിനോദാണ് മരിച്ചത്. ഇന്നലെ രാത്രി 11.30 ഓടെയാണ് അപകടം ഉണ്ടായത്. രാത്രിയിൽ റോഡ് പണിക്ക് വേണ്ടി കൊണ്ടുപോകുന്നതിനിടെ വാഹനത്തിനോട് ചേർന്ന് കിടക്കുകയായിരുന്ന വിനോദിന്റെ തലയിലൂടെ…

നിപ: ഇ-സഞ്ജീവനിയിൽ പ്രത്യേക ഒപി സേവനങ്ങൾ

കോഴിക്കോട് നിപ സ്ഥിരീകരിച്ച സാഹചര്യത്തിൽ സർക്കാരിന്റെ ടെലി മെഡിസിൻ സംവിധാനമായ ഇ സഞ്ജീവനി സേവനങ്ങൾ ശക്തിപ്പെടുത്തി. നിപ പ്രതിരോധവുമായി ബന്ധപ്പെട്ട് ഇ സഞ്ജീവനിയിൽ പ്രത്യേക ഒപിഡി ആരംഭിച്ചു. നിപയുമായി ബന്ധപ്പെട്ട സംശയങ്ങൾ ദൂരീകരിക്കുന്നതിനും നിപയുടെ ലക്ഷണങ്ങൾ ഉള്ളവർക്ക് ആശുപത്രിയിൽ പോകാതെ ഡോക്ടറുടെ…

ജലമോഷണം അറിയിക്കുന്നവർക്ക് 5000 രൂപ വരെ പാരിതോഷികം നൽകാൻ വാട്ടർ അതോറിറ്റി

വാട്ടര്‍ കണക്ഷനുകളിലെയും പൊതുടാപ്പുകളിലെയും ജല ദുരുപയോഗവും ജലമോഷണവും യഥാസമയം ബന്ധപ്പെട്ട വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥരെ അറിയിക്കുന്ന പൊതുജനങ്ങള്‍ക്ക്‌ പ്രോത്സാഹനമായി പാരിതോഷികം നല്‍കാൻ കേരള വാട്ടർ അതോറിറ്റിയുടെ തീരുമാനം. ജലദുരുപയോഗത്തിനും മോഷണത്തിനും ചുമത്തുന്ന പിഴയുടെ 10% (പരമാവധി 5000 രൂപ) പാരിതോഷികമായി നല്‍കും.…

ഭിന്നശേഷി വിഭാഗത്തിനായുള്ള തൊഴിൽ പദ്ധതിക്ക് തുടക്കമാകുന്നു

കേരള നോളെജ് ഇക്കോണമി മിഷൻ ഭിന്നശേഷി വിഭാഗത്തിനായി നടപ്പാക്കുന്ന തൊഴിൽ പദ്ധതിക്ക് തുടക്കമാകുന്നു. വൈജ്ഞാനിക തൊഴിൽ മേഖലയിൽ ഭിന്നശേഷി സമൂഹത്തിന്റെ പങ്കാളിത്തം ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ നോളജ് ഇക്കോണമി മിഷൻ സാമൂഹ്യനീതി വകുപ്പുമായി ചേർന്നു നടപ്പാക്കുന്ന പദ്ധതിയാണ് സമഗ്ര. ഭിന്നശേഷി സമൂഹത്തിന്റെ…