Month: September 2023

വയോജനദിനം: ഷോർട്ട്ഫിലിം മത്സരത്തിൽ പങ്കെടുക്കാം

അന്താരാഷ്ട്ര വയോജന ദിനത്തോടനുബന്ധിച്ച് സാമൂഹ്യനീതി വകുപ്പ് സംസ്ഥാനത്തെ കോളജുകളിൽ ഷോർട്ട് ഫിലിം മത്സരം നടത്തുന്നു. ”പ്രായം മനസ്സിൽ ആണ്, നമ്മുടെ കരുതലാണ് അവരുടെ കരുത്ത്, ചേർത്ത് നിർത്താം വയോജനങ്ങളെ, ഉറപ്പാക്കാം നീതി’ എന്നീ വിഷയങ്ങളിലാണ് ഹ്രസ്വചിത്രങ്ങൾ ചിത്രീകരിക്കേണ്ടത്. കേരളത്തിലുള്ള അംഗീകൃത കോളജുകൾക്ക്…

അതിരപ്പിള്ളി വാഴച്ചാലില്‍ കാട്ടാന ആക്രമണത്തില്‍ വനംവകുപ്പ് വാച്ചര്‍ മരിച്ചു. 

അതിരപ്പിള്ളി വാഴച്ചാലില്‍ കാട്ടാന ആക്രമണത്തില്‍ വനംവകുപ്പ് വാച്ചര്‍ മരിച്ചു. പെരിങ്ങല്‍കുത്ത് കോളനി നിവാസിയായ ഇരുമ്പന്‍ കുമാരന്‍ (55) ആണ് മരിച്ചത്. പച്ചിലകുളം കരടിപ്പാറ പ്രദേശത്ത് വച്ചാണ് വനംവകുപ്പ് വാച്ചര്‍ക്ക് നേരെ കാട്ടാന ആക്രമണം ഉണ്ടായത്. കൊല്ലതിരുമേട് ഫോറസ്റ്റ് സ്‌റ്റേഷനിലെ വാച്ചറാണ് ഇരുമ്പന്‍…

ഫെഡറല്‍ ബാങ്ക് കാര്‍ത്തിക് ലൈവ് സെപ്തംബര്‍ 23ന് ; ടിക്കറ്റുകള്‍ ബുക്ക് മൈ ഷോയില്‍

കൊച്ചി: പ്രശസ്ത പിന്നണി ഗായകന്‍ കാര്‍ത്തിക് നയിക്കുന്ന തത്സമയ സംഗീത പരിപാടി സെപ്തംബര്‍ 23ന് കൊച്ചിയില്‍ നടക്കും. ഫെഡറല്‍ ബാങ്ക് അവതരിപ്പിക്കുന്ന ‘കാര്‍ത്തിക് ലൈവ്’ സെപ്റ്റംബര്‍ 23ന് അങ്കമാലി അഡ്‌ലക്‌സ് കണ്‍വെന്‍ഷന്‍ സെന്ററില്‍ വൈകുന്നേരം 7 മണി മുതല്‍ നടക്കും. നേരത്തെ…

സുഹൃത്തുക്കളെ ക്ഷേത്രക്കുളത്തിൽ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തി

ക്ഷേത്രക്കുളത്തിൽ സുഹൃത്തുക്കളെ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തി. അയത്തിൽ സ്നേഹ നഗർ കാവുങ്ങൽ പടിഞ്ഞാറ്റതിൽ ഉണ്ണിയെന്ന ഗിരികുമാർ (57), അയത്തിൽ ആരതി ജംഗ്ഷൻ സുരഭി നഗർ-171 കാവുംപണ വയലിൽ വീട്ടിൽ ചാക്കോ എന്ന അനിയൻകുഞ്ഞ് (56) എന്നിവരാണ് മരിച്ചത്. അയത്തിൽ പുളിയത്തുമുക്ക് പവർ…

തളിര് സ്‌കോളർഷിപ്പ് പരീക്ഷ 2023: സെപ്റ്റംബർ 30 വരെ രജിസ്റ്റർ ചെയ്യാം

സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് നടത്തുന്ന തളിര് സ്‌കോളർഷിപ്പ് 2023 ന് രജിസ്റ്റർ ചെയ്യാനുള്ള തീയതി സെപ്തംബർ 30ന് അവസാനിക്കും. https://scholarship.ksicl.kerala.gov.in/ എന്ന സൈറ്റിലാണ് രജിസ്റ്റർ ചെയ്യേണ്ടത്. 250 രൂപയാണ് രജിസ്ട്രേഷൻ ഫീസ്. രജിസ്റ്റർ ചെയ്യുന്ന എല്ലാ കുട്ടികൾക്കും 2024 ജനുവരി മുതൽ…

എഐ ക്യാമറ പെറ്റി തുണയായി: യുവാവിന്റെ പേരില്‍ 13 വര്‍ഷം മുമ്പ് വ്യാജമായി രജിസ്റ്റര്‍ ചെയ്ത ബൈക്ക് പിടികൂടി

യുവാവിന്റെ പേരില്‍ 13 വര്‍ഷം മുമ്പ് വ്യാജമായി രജിസ്റ്റര്‍ ചെയ്ത ബൈക്ക് പൊലീസ് പിടികൂടി. പത്തനംതിട്ട വലഞ്ചുഴി സ്വദേശിയായ ആസിഫ് അബൂബക്കര്‍ എന്ന യുവാവിന്റെ പേര് ഉപയോഗിച്ച് വ്യാജമായി രജിസ്റ്റർ ചെയ്ത ബൈക്ക് ആണ് പൊലീസ് പിടികൂടി.എന്നാല്‍, ഈ ബൈക്ക് രജിസ്റ്റര്‍…

അന്ധനായ കടയുടമയെ സോഡാക്കുപ്പികൊണ്ട് ആക്രമിച്ചു: പ്രതി അറസ്റ്റിൽ

അന്ധനായ കടയുടമയെ സോഡാക്കുപ്പികൊണ്ട് ആക്രമിച്ച സംഭവത്തിൽ പ്രതി അറസ്റ്റിൽ. പനവൂർ സ്വദേശി എം ഷിജുവിനെയാണ് നെടുമങ്ങാട് പൊലീസ് അറസ്റ്റ് ചെയ്‌തത്. ആനാട് വട്ടറത്തലയ്‌ക്ക് സമീപം മുറുക്കാൻ കട നടത്തുന്ന ബിനു കുമാറിനാണ് ആക്രമണത്തിൽ പരിക്കേറ്റത്.കടയിൽ വന്ന പ്രതി ബിനുവിനോട് തീപ്പെട്ടി ചോദിച്ചു.…

വളര്‍ത്തുകോഴികള്‍ അയല്‍ പുരയിടത്തില്‍ കയറിയതിനെ ചൊല്ലി വീട്ടമ്മമാര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഒരാളുടെ കൈയൊടിഞ്ഞു

വളര്‍ത്തുകോഴികള്‍ അയല്‍ പുരയിടത്തില്‍ കയറിയതിനെ ചൊല്ലി വീട്ടമ്മമാര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഒരാളുടെ കൈയൊടിഞ്ഞു. ചണ്ണപ്പേട്ട ആനക്കുളം മെത്രാന്‍തോട്ടം പ്ലാവിള പുത്തന്‍വീട്ടില്‍ നളിനിയുടെ ഇടതുകൈയാണ് ഒടിഞ്ഞത്. ഇവരുടെ അയല്‍വാസി സാറാമ്മയാണ് കൈ അടിച്ചൊടിച്ചതെന്ന് നളിനി പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. നളിനി വീട്ടില്‍…

ഹോട്ടലിന് മുന്നിൽ പാർക്ക് ചെയ്ത ബൈക്ക് മോഷ്ടിച്ച് കറക്കം: നിരവധി കേസുകളില്‍ പ്രതിയായ യുവാവ് അറസ്റ്റില്‍

ചെങ്ങന്നൂര്‍: ഭക്ഷണശാലയ്ക്ക് മുന്നിൽ പാർക്ക് ചെയ്ത ബൈക്കുമായി ചെങ്ങന്നൂരില്‍ നിന്ന് കടന്നുകളഞ്ഞ യുവാവ് അറസ്റ്റിൽ. കോട്ടയം ആനിക്കാട് പേണ്ടാനത്ത് സന്ദീപ്(31) ആണ് അറസ്റ്റിലായത്. ആലാ സ്വദേശി സുനീഷിന്റെ ബൈക്കാണ് മോഷണം പോയത്. ഓഗസ്റ്റ് 31-നു പുലർച്ചെ രണ്ട് മണിയോടെയാണ് സംഭവം. മോഷ്ടിച്ച…