Month: September 2023

കശുവണ്ടി ഫാക്ടറി തൊഴിലാളികൾക്ക് ഇക്കൊല്ലം പൂർണമായും തൊഴിൽ ഉറപ്പാകും; ആഫ്രിക്കയിൽനിന്ന് 3300 ടൺ തോട്ടണ്ടി എത്തി

കാഷ്യൂ ബോർഡ്‌ ആഫ്രിക്കൻ രാജ്യമായ ഗിനിബസാവോയിൽനിന്ന്‌ വാങ്ങുന്ന 5450 ടൺ തോട്ടണ്ടിയിൽ 3300 ടൺ തൂത്തുക്കുടി തുറമുഖത്ത് എത്തി. ബാക്കിയുള്ളവ മറ്റൊരു കപ്പലിൽ ഈയാഴ്ചതന്നെ എത്തും. തുറമുഖത്തുനിന്ന് തോട്ടണ്ടി രണ്ടു ദിവസത്തിനുള്ളിൽ പൂർണമായും ഫാക്ടറികളിലേക്ക് എത്തും. ഇതോടെ പൊതുമേഖലാ കശുവണ്ടി ഫാക്ടറി…

തൃപ്പൂണിത്തുറ തെരഞ്ഞെടുപ്പ് കേസ്: സുപ്രീംകോടതി ഇന്ന് പരിഗണിക്കും

തൃപ്പൂണിത്തുറ തെരഞ്ഞെടുപ്പ്കേസ് സുപ്രീക്കോടതി ഇന്ന് പരി​ഗണിക്കും. കോൺ​ഗ്രസ് സ്ഥാനർത്ഥി കെ ബാബു മതചിഹ്നങ്ങളും മറ്റും ഉപയോഗിച്ച്‌ വോട്ടുപിടിച്ചെന്ന് ഉന്നയിച്ച്‌ എതിർ സ്ഥാനാർത്ഥിയായിരുന്ന എം സ്വരാജ് നൽകിയ ഹർജി നിലനിൽക്കുമെന്ന് ഹെെക്കോടതി നേരെത്തെ ഉത്തരവിട്ടിരുന്നു. ഈ ഉത്തരവിനെതിരെയാണ് കെ.ബാബു സുപ്രീംക്കോടതിയിൽ അപ്പീൽ നൽകിയിരുന്നു.…

ചലച്ചിത്ര-നാടക നടൻ വി പരമേശ്വരൻ നായർ അന്തരിച്ചു

സിനിമ- നാടകനടനും ചെന്നൈയിലെ അറിയപ്പെടുന്ന മലയാളി സംഘടനാപ്രവർത്തകനുമായ വി പരമേശ്വരൻ നായർ (85) അന്തരിച്ചു. പക്ഷാഘാതത്തെത്തുടർന്ന് കുറച്ചുനാളായി ചികിത്സയിലായിരുന്നു. തിങ്കളാഴ്ച വൈകീട്ടോടെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. തൃശ്ശൂർ വടക്കാഞ്ചേരി മുണ്ടത്തിക്കോട് വടക്കൂട്ട് കുടുംബാംഗമായ പരമേശ്വരൻ നായർ അഞ്ചുപതിറ്റാണ്ടിലധികമായി ചെന്നൈയിൽ സ്ഥിരതാമസമാണ്.…

കുറ്റിക്കാട് സ്വദേശി ദുബായിൽ വച്ച് അന്തരിച്ചു

കുറ്റിക്കാട് പോച്ചയിൽ, ചരുവിള വീട്ടിൽ ബാബു ആണ് ദുബായിൽ വച്ച് ഹൃദയഘാതം മൂലം മരണപ്പെട്ടത്. ഭൗതിക ശരീരം 12-09-2023 ന് വീട്ടിലെത്തിയ്ക്കും. കടയ്ക്കൽ ഒരുമ പ്രവാസി കൂട്ടായ്മയുടെ സഹായത്തോടെയാണ് മൃതദേഹം നാട്ടിലെത്തിയ്ക്കുന്നത്.

നിയമസഭയിലെത്തി സത്യപ്രതിജ്ഞ ചെയ്തു ചാണ്ടി ഉമ്മൻ

പുതുപ്പള്ളി എംഎൽഎയായി ചാണ്ടി ഉമ്മൻ സത്യപ്രതിജ്ഞ ചെയ്തു. ചോദ്യോത്തര വേളയ്ക്ക് പിന്നാലെയാണ് ഇന്നു രാവിലെ പത്തുമണിക്ക് നിയമസഭയിലെത്തിയ ചാണ്ടി ഉമ്മൻ സത്യപ്രതിജ്ഞ ചെയ്തത്. സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ സ്പീക്കറെയും മന്ത്രിമാരെയും പ്രതിപക്ഷ നേതാക്കളെയും അവരവരുടെ സീറ്റിനടുത്ത് ചെന്ന് ഹസ്തദാനം നൽകിയ ശേഷമാണ് ചാണ്ടി…

“സ്പെക്ട്ര – 23’: തിരുവനന്തപുരം മെഡിക്കൽ കോളേജ് ജേതാക്കൾ

ഒരാഴ്ച നീണ്ട കലാകായിക മാമാങ്കമായ ഓൾ കേരള ഇന്റർ മെഡിക്കോസ് ഫെസ്റ്റിവൽ, “സ്പെക്ട്ര – 23″ൽ 539 പോയിന്റുമായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ജേതാക്കളായി. ആർട്സ് വിഭാഗത്തിൽ 403 പോയിന്റും സ്പോർട്സ് വിഭാഗത്തിൽ 136 പോയിന്റും ആതിഥേയരായ തിരുവനന്തപുരം മെഡിക്കൽ കോളേജ്…

സംസ്ഥാനത്തെ ഏറ്റവും വലിയ ജില്ലയായി ഇടുക്കി

സംസ്ഥാനത്തെ ഏറ്റവും വലിയ ജില്ല എന്ന നേട്ടം വീണ്ടും ഇടുക്കിക്ക് സ്വന്തം. എറണാകുളം ജില്ലയിലെ കുട്ടമ്പുഴ വില്ലേജിന്റെ ഭാ​​ഗമായ 12718.5095 ഹെക്ടർ സ്ഥലം ഇടുക്കിയിലെ ഇടമലക്കുടി വില്ലേജിലേക്ക് കൂട്ടിച്ചേർത്തതോടെയാണ് സംസ്ഥാനത്തെ വലുപ്പം കൂടിയ ജില്ല എന്ന പദവി ഇടുക്കിക്ക് തിരികെ ലഭിച്ചത്.…

മിഷൻ ഇന്ദ്രധനുഷ്: രണ്ടാംഘട്ടം തിങ്കളാഴ്ച മുതൽ

മിഷൻ ഇന്ദ്രധനുഷ് തീവ്രയജ്ഞം 5.0 രണ്ടാം ഘട്ടം സെപ്റ്റംബർ 11 തിങ്കളാഴ്ച മുതൽ ആരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. സെപ്റ്റംബർ 16 വരെ രണ്ടാംഘട്ടം തുടരും. സാധാരണ വാക്സിനേഷൻ നൽകുന്ന ദിവസങ്ങൾ ഉൾപ്പെടെ ആറ് ദിവസങ്ങളിൽ വാക്സിനേഷൻ സ്വീകരിക്കാം.…

ആശുപത്രികളിൽ ഇനി സോഷ്യൽ വർക്കർമാരുടെ സേവനവും: മന്ത്രി വീണാ ജോർജ്

സർക്കാർ ആശുപത്രികളിൽ സോഷ്യൽ വർക്കർമാരുടെ സേവനം ലഭ്യമാക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. സംസ്ഥാനത്തെ മെഡിക്കൽ കോളേജുകളിൽ നടപ്പിലാക്കി വരുന്ന ക്വാളിറ്റി ഇംപ്രൂവ്മെന്റ് ഇനിഷ്യേറ്റീവിന്റെ ഭാഗമായി എം.എസ്.ഡബ്ല്യു./ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ ബിരുദമുള്ളവരുടെ സേവനമാണ് ലഭ്യമാക്കുക. ജനസമ്പർക്ക പ്രവർത്തനങ്ങൾക്കാണ് ഇവരുടെ സേവനം വിനിയോഗിക്കുകയെന്നും അത്യാഹിത…

അപൂര്‍വനേട്ടവുമായി തിരുവനന്തപുരം മെഡിക്കല്‍ കോളേജ്: നെഞ്ച് തുറക്കാതെ ഹൃദയവാല്‍വ് മാറ്റിവച്ചു

സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ ആദ്യമായി നെഞ്ച് തുറക്കാതെ ഹൃദയവാല്‍വ് മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തി. അയോര്‍ട്ടിക് സ്റ്റിനോസിസ് രോഗം മൂലം തീവ്ര ബുദ്ധിമുട്ടനുഭവിക്കുന്ന 67 വയസ് പ്രായമുള്ള തിരുവനന്തപുരം പൗഡീക്കോണം സ്വദേശിയ്ക്കാണ് നെഞ്ച് തുറക്കാതെ ഹൃദയവാല്‍വ് മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ മെഡിക്കല്‍ കോളേജ് കാര്‍ഡിയോളജി…

error: Content is protected !!