കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ രണ്ടാം പതിപ്പിന്റെ ഭാഗമായി ഒക്ടോബർ 26ന് ഗവ. സെക്രട്ടേറിയറ്റിലുള്ള പഴയ നിയമസഭാ മന്ദിരത്തിൽ സ്കൂൾ കുട്ടികൾക്കായി മാതൃകാ നിയമസഭ സംഘടിപ്പിക്കുന്നു. തിരുവനന്തപുരം ജില്ലയിലെ സർക്കാർ/എയ്ഡഡ് സ്കൂളുകളിൽ നിന്നുള്ള ഹൈസ്കൂൾ, ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി തലത്തിലുള്ള കുട്ടികൾക്ക് പങ്കെടുക്കാം. ഒരു സ്കൂളിൽ നിന്നും രണ്ട് കുട്ടികൾക്ക് പങ്കെടുക്കാം. പരിപാടിയുടെ ഭാഗമായുള്ള രജിസ്ട്രേഷൻ നടപടികൾ www.klibf.niyamasabha.org മുഖേന നടത്താം. രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കേണ്ട അവസാന തീയതി ഒക്ടോബർ 10.