
ജനഹിതമറിഞ്ഞ് സർക്കാരും കെഎസ്ആർടിസിയും.
കേരളത്തിൻറെ മാറിമറിഞ്ഞ കാലാവസ്ഥയ്ക്ക് അനുസരിച്ച് സാധാരണക്കാരിൽ സാധാരണക്കാർക്ക് വേണ്ടി നഗരങ്ങളിൽ നിന്നും നഗരങ്ങളിലേക്ക് എസി ബസ്സിൽ കുറഞ്ഞ ചെലവിൽ യാത്ര സംജാതമാക്കുന്ന അതിനൂതന പദ്ധതിയായ “ജനത സർവീസ്”കൊല്ലത്തുനിന്നും 18 .9 . 2023 കാലത്ത് 07:00 മണിക്ക് ബഹു: കൊല്ലം മേയർ തുടക്കം കുറിക്കുന്നു. വരുംകാലങ്ങളിൽ പരിസര മലിനീകരണം കുറയ്ക്കുന്നതിന്റെ ഭാഗമായി ഇലക്ട്രിക് ബസുകളുടെ വ്യാപനം സാധ്യമാക്കുന്നതിലേക്കുള്ള ലക്ഷ്യം പ്രാവർത്തികമാ ക്കുന്നതിലേക്കുള്ള ചുവടുവെപ്പിന്റെ ഭാഗമാണിതെന്ന് കൊല്ലം ക്ലസ്റ്റർ ഓഫീസർ അറിയിച്ചിരിക്കുന്നു





