ആറാമത് കടയ്ക്കൽ ഫെസ്റ്റിന്റെ ഭാഗമായി കടയ്ക്കലിന്റെ അതുല്യ പ്രതിഭ വി സുന്ദരേശൻ സാറിന്റെ സ്മരണയ്ക്കായി സംഘടിപ്പിച്ച അഖില കേരള പ്രൊഫഷണൽ നാടക മത്സരത്തിൽ ഇക്കുറിയും കേരളത്തിലെ പ്രധാനപ്പെട്ട നാടക ഗ്രൂപ്പുകൾ പങ്കെടുത്തു.
അതിൽ നിന്നും മികച്ച നാടകമായി കോഴിക്കോട് സങ്കീർത്തനയുടെ ‘ചിറക് ‘ തിരഞ്ഞെടുക്കപ്പെട്ടു. മികച്ച സംവിധായകനായി പാലാ കമ്മ്യൂണിക്കേഷൻസ് അവതരിപ്പിച്ച ‘ജീവിതം സാക്ഷി’ എന്ന നാടകത്തിന്റെ സംവിധായകൻ സുരേഷ് ദിവാകരൻ അർഹനായി,
മികച്ച നാടക രചയിതാവിനുള്ള പുരസ്‌കാരം ചിറക് നാടകം എഴുതിയ പ്രദീപ് കുമാർ കാവുന്തറ അർഹനായി,
മികച്ച നടൻ ചിറക് നാടകത്തിലെ കരിമം സുരേഷ്, മികച്ച നടിയായി ചിറകിലെ മീനാക്ഷി എന്നിവർ അർഹരായി. മികച്ച രണ്ടാമത്തെ നടനായി കോട്ടയം ദൃശ്യ വേദിയുടെ ‘നേരിന്റെ കാവലാൾ എന്ന നാടകത്തിൽ അഭിനയിച്ച സുനിൽ കടയ്ക്കൽ അർഹനായി,
മികച്ച രണ്ടാമത്തെ നടിയായി തിരുവനന്തപുരം സ്വദേശാഭിമാനി അവതരിപ്പിച്ച ചേച്ചിയമ്മ എന്ന നാടകത്തിൽ അഭിനയിച്ച ബിന്ദു സുരേഷ് തിരഞ്ഞെടുക്കപ്പെട്ടു. തിരഞ്ഞെടുക്കപ്പെട്ടവർക്ക് ക്യാഷ് അവാർഡും,മൊമെന്റോയും പഞ്ചായത്ത് പ്രസിഡന്റ് കൈമാറി.
കടയ്ക്കൽ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ കടയ്ക്കൽ പഞ്ചായത്ത് പ്രസിഡന്റ് എം മനോജ് കുമാർ, കടയ്ക്കൽ സാംസ്‌കാരിക സമിതി സെക്രട്ടറി ഷിബു കടയ്ക്കൽ, ട്രഷറർ എസ് വികാസ്,
പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷ കെ എം മാധുരി, പഞ്ചായത്ത് മെമ്പർമാരായ ജെ എം മർഫി, ഡി സബിത, എ ശ്യാമ, സനു കുമ്മിൾ സുരേഷ് നടനം, ദൃശ്യ, പത്ര മാധ്യമ പ്രവർത്തകർ,വിവിധ നാടക സമിതി പ്രവർത്തകർ, അവാർഡ് നേതാക്കൾ എന്നിവർ പങ്കെടുത്തു.