
കുറ്റിക്കാട് അശോക വിലാസത്തിൽ 50 വയസ്സുള്ള അശോകനാണ് വീടിനകത്ത് തീ കൊളുത്തിയ ശേഷം കിടപ്പ് മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
തൊട്ടടുത്ത അയൽവാസി തീ പുകയുന്നത് കണ്ട് പോലീസിലും, കടയ്ക്കൽ ഫയർ ഫോഴ്സിലും വിവരമറിയിച്ചു, ഫയർഫോഴ്‌സ് കതക് തുറന്ന് തീ അണച്ചു. കുടുംബ പ്രശ്നങ്ങളെ തുടർന്ന് ഭാര്യ ആ സമയം വീട്ടിൽ ഇല്ലായിരുന്നു.

അശോകന് ഭാര്യയും ഒരു മകളുമാണ്. മകൾ 5 വർഷം മുൻപ് അശോകന്റെ മകൾ അതുല്യ ബന്ധുവിനെ വിവാഹം കഴിച്ച് പുനലൂർ ആണ് താമസം. അശോകനും മകളുമായി അതിന് ശേഷം ബന്ധമൊന്നുമില്ലായിരുന്നു. ഓണം അടുപ്പിച്ച് മകൾ അതുല്യ ഭർത്താവുമായി ഉണ്ടായ ചെറിയ പിണക്കത്തെ തുടർന്ന് മകൾ അശോകന്റെ തെന്നശ്ശേരിയിലുള്ള വീട്ടിലായിരുന്നു താമസം,

കഴിഞ്ഞ ദിവസം അതുല്യയുടെ ഭർത്താവ് വിദേശത്തിൽ നിന്ന് നാട്ടിൽ വരികയും പോലീസിൽ പരാതി പെട്ടതിനെ തുടർന്ന് അതുല്യയെ സ്റ്റേഷനിൽ വിളിപ്പിക്കുകയും പൂർണ്ണ സമ്മതത്തോടെ ഭർത്താവിനോപ്പം പോകുകയും ചെയ്തു.

അമ്മയായ ലേജു മകളെ കെട്ടിപ്പിടിച്ച് യാത്രയാക്കി. മകളോട് ഏറെ വാത്സല്യമുണ്ടായിരുന്ന അശോകന് ഇത് താങ്ങാൻ കഴിഞ്ഞില്ല ഭാര്യ യും കൂടിയാണ് മകളെ ഭർത്താവിനടുത്തേയ്ക്ക് അയച്ചത് എന്ന ധാരണയിൽ അശോകൻ ഭാര്യയെ വീട്ടിൽ കയറ്റിയിരുന്നില്ല

, വൈകുന്നേരം പോലീസ് എത്തി അശോകനോട് സംസാരിച്ചിരുന്നെങ്കിലും അശോകൻ ഭാര്യയെ വീട്ടിൽ കയറ്റാൻ തയ്യാറായില്ല. തുടർന്ന് ഭാര്യ മണിയൻമുക്കിലുള്ള ബന്ധുവീട്ടിലേയ്ക്ക് പോയി.
