
കേരള ഷോപ്സ് & കൊമേഴ്സ്യൽ എസ്റ്റാബ്ലിഷ്മെന്റ് എംപ്ലോയീസ് ഫെഡറേഷൻ( സിഐടിയു) സംസ്ഥാന വാഹന വാഹന പ്രചരണ ജാഥ കാസർഗോഡ് പുതിയ ബസ്റ്റാൻഡ് മൈതാനിയിൽ സിഐടിയു സംസ്ഥാന സെക്രട്ടറി സ. കെ.എൻ ഗോപിനാഥ് ജാഥാ ക്യാപ്റ്റൻ ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ പി സജിയ്ക്ക് പതാക കൈമാറി ഉദ്ഘാടനം ചെയ്തു.

ചെറുകിട വ്യാപാര മേഖലയെ തകർക്കുന്ന കേന്ദ്ര സർക്കാരിന്റെ ബഹുരാഷ്ട്ര കുത്തക വത്കരണത്തിനും തൊഴിലാളി ദ്രോഹ നയങ്ങൾക്കുമെതിരെ സെപ്റ്റംബർ 30ന് കേരളത്തിലെ വ്യാപാര വാണിജ്യ സ്ഥാപനങ്ങളിൽ പണിയെടുക്കുന്ന പതിനായിരക്ക ണക്കിന് തൊഴിലാളികൾ രാജ്ഭവനിലേക്ക് മാർച്ച് നടത്തും.

. മാർച്ച് സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറി സ.എളമരം കരീം എം.പി ഉദ്ഘാടനം ചെയ്യും സെപ്റ്റംബർ 18 മുതൽ 26 വരെയാണ് ജാഥ,26ന് വൈകിട്ട് തിരുവനന്തപുരം ഗാന്ധി പാർക്കിൽ ജാഥ സമാപിക്കും.

ജാഥാ ക്യാപ്റ്റൻ അഡ്വ പി സജിയും, ജാഥാ മാനേജർ അഡ്വ എസ് കൃഷ്ണ മൂർത്തിയും ആണ് ടി വി രാജേഷ് എം എൽ എ, കെ. പി അനിൽ കുമാർ,

എം ഹംസ (ex mla), പി ബി ഹർഷ കുമാർ,കവിത സാജൻ, അഡ്വ മഴ്‌സി ജോർജ്, എ ജെ സുക്കാർണോ, കെ രവീന്ദ്രൻ എന്നിവരാണ് ജാഥാ അംഗങ്ങൾ








