
കടയ്ക്കൽ ശ്രീ മഹാ ശിവക്ഷേത്രം നവരാത്രി ആഘോഷവും, വിദ്യാരംഭം നോട്ടീസ് പ്രകാശനം ശ്രീ മഹാ ശിവക്ഷേത്ര സന്നിധിയിൽ വച്ച് ക്ഷേത്രം മേൽശാന്തി ഉത്സവ ഭാരവാഹികൾക്ക് നൽകി പ്രകാശനം ചെയ്തു

പുണ്യ പുരാതനവും, ദക്ഷിണ കേരളത്തിലെ പ്രസിദ്ധവുമായ ശിവക്ഷേത്രമാണ് ശ്രീ ശങ്കരാചാര്യർ പ്രതിഷ്ഠ നടത്തിയത് എന്ന് ഐതീഹ്യമുള്ള കടയ്ക്കൽ മേജർ ശ്രീ മഹാശിവക്ഷേത്രം( പഴനട) ഭക്തർക്ക് സർവ്വാഭീഷ്ടങ്ങളും പ്രദാനം ചെയ്ത് അനുഗ്രഹം ചൊരിയുന്ന സർവ്വേശ്വരനായ കടയ്ക്കൽ മഹാ ശിവ ശിവഭഗവന്റെ തിരുസന്നിധിയിൽ ഈ വർഷത്തെ നവരാത്രി, വിജയദശമി ആഘോഷങ്ങളും വിദ്യാരംഭ ചടങ്ങുകളും ഒക്ടോബർ 15(1199 കന്നി 29) ഞായറാഴ്ച ആരംഭിച്ച് ഒക്ടോബർ 24(1199 തുലാം 07) ചൊവ്വാഴ്ച പര്യ വസാനിക്കുകയാണ്.ഇക്കൊല്ലത്തെ നവരാത്രി പുരസ്‌കാരം പ്രശസ്ത ഡിസൈനർ കടയ്ക്കൽ സുജിത്തിന് നൽകുമെന്ന് ഭാരവാഹികൾ അറിയിച്ചു.

നവരാത്രി ആഘോഷ ഉദ്ഘാടനം ഒക്ടോബർ 15 ഞായറാഴ്ച വൈകുന്നേരം 6 30ന് ബഹു എം പി ശ്രീ എൻ കെ പ്രേമചന്ദ്രൻ നിർവഹിക്കും.

സമാപന സമ്മേളനവും നവരാത്രി പുരസ്കാര വിതരണവും ഒക്ടോബർ 24ന് വൈകുന്നേരം 6 30ന് ക്ഷീര വികസന വകുപ്പ് മന്ത്രി ശ്രീമതി ജെ. ചിഞ്ചുറാണിയും നിർവഹിക്കും.







