![](https://dailyvoicekadakkal.com/wp-content/uploads/2023/09/WhatsApp-Image-2023-09-14-at-7.56.15-PM-1024x323.jpeg)
മോദി സർക്കാർ ജനവിരുദ്ധ സർക്കാർ എന്ന മുദ്രാവാക്യം ഉയർത്തി ഒക്ടോബർ 5 ന് അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്റെ നേതൃത്വത്തിൽ ദില്ലിയിൽ നടക്കുന്ന പാർലമെന്റ് മാർച്ചിന് മുന്നോടിയായി കടയ്ക്കൽ, കടയ്ക്കൽ നോർത്ത് വില്ലേജ് കമ്മറ്റികളുടെ നേതൃത്വത്തിൽ കാൽനട പ്രചരണ ജാഥ സംഘടിപ്പിച്ചു.
![](https://dailyvoicekadakkal.com/wp-content/uploads/2023/09/WhatsApp-Image-2023-09-14-at-3.05.40-PM-2-1024x768.jpeg)
മഹിളാ അസോസിയേഷൻ കടയ്ക്കൽ വില്ലേജ് സെക്രട്ടറി രമ്യ ക്യാപ്റ്റനും,വില്ലേജ് പ്രസിഡന്റ് ബീന മാനേജറുമായ കടയ്ക്കൽ വില്ലേജ് ജാഥ ഗോവിന്ദമംഗലത്ത് വച്ച് മഹിളാ അസോസിയേഷൻ ഏരിയ സെക്രട്ടറി ആർ ലത ഉദ്ഘാടനം ചെയ്തു.
![](https://dailyvoicekadakkal.com/wp-content/uploads/2023/09/WhatsApp-Image-2023-09-14-at-6.06.21-PM-1024x576.jpeg)
ബീന അധ്യക്ഷയായിരുന്നു, രമ്യ സ്വാഗതം പറഞ്ഞു, ഗോവിന്ദമംഗലം, കടയ്ക്കൽ, ആറ്റുപുറം എന്നിവിടങ്ങളിൽ സ്വീകരണം ഏറ്റുവാങ്ങി ആഴന്തക്കുഴിയിൽ സമാപിച്ചു.
![](https://dailyvoicekadakkal.com/wp-content/uploads/2023/09/WhatsApp-Image-2023-09-14-at-6.06.24-PM-1-1024x576.jpeg)
മഹിളാ അസോസിയേഷൻ നോർത്ത് വില്ലേജ് സെക്രട്ടറി ഷീബ ക്യാപ്ടനും,വില്ലേജ് പ്രസിഡന്റ് രാജേശ്വരി മാനേജരുമായ കടയ്ക്കൽ നോർത്ത് ജാഥ കുറ്റിക്കാട് വച്ച് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതികവിദ്യാധരൻ ഉദ്ഘാടനം ചെയ്തു.
![](https://dailyvoicekadakkal.com/wp-content/uploads/2023/09/WhatsApp-Image-2023-09-14-at-6.06.18-PM-1024x576.jpeg)
രാജേശ്വരി അധ്യക്ഷത വഹിച്ചു സി പി ഐ എം ലോക്കൽ സെക്രട്ടറി സി ദീപു സ്വാഗതം പറഞ്ഞു.ആൽത്തറമൂട്, കോട്ടപ്പുറം, വെള്ളാർവട്ടം എന്നിവിടങ്ങളിലെ സ്വീകരണത്തിന് ശേഷം കാറ്റാടിമൂട്ടിൽ സമാപിച്ചു.
![](https://dailyvoicekadakkal.com/wp-content/uploads/2023/09/WhatsApp-Image-2023-09-14-at-2.59.06-PM.jpeg)
![](https://dailyvoicekadakkal.com/wp-content/uploads/2023/09/lube-819x1024.jpeg)
![](https://dailyvoicekadakkal.com/wp-content/uploads/2023/09/WhatsApp-Image-2022-10-27-at-2.42.49-PM-1-1-787x1024.jpeg)
![](https://dailyvoicekadakkal.com/wp-content/uploads/2023/09/kokkad-954x1024.jpeg)
![](https://dailyvoicekadakkal.com/wp-content/uploads/2023/09/WhatsApp-Image-2023-09-03-at-11.24.21-PM-1024x1024.jpeg)
![](https://dailyvoicekadakkal.com/wp-content/uploads/2023/09/WhatsApp-Image-2023-09-14-at-5.55.46-PM-1024x1024.jpeg)