
കല്ലമ്പലം: പൊതുനിരത്തിലെ സി.സി.ടി.വി കാമറകൾ നശിപ്പിച്ച സംഭവത്തിൽ മൂന്നുപേർ പൊലീസ് പിടിയിൽ പിടിയിൽ. നാവായിക്കുളം വെട്ടിയറ കൽപക പുത്തൻ വീട്ടിൽ സതീഷ് (28), കിഴക്കനേല പുതുവൽവിള പുത്തൻ വീട്ടിൽ അജ്മൽ (24), കിഴക്കനേല പുതുവൽവിള പുത്തൻ വീട്ടിൽ ഷാൻ (26) എന്നിവരാണ് പിടിയിലായത്.
കഴിഞ്ഞ മാസം 25-ന് രാത്രിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. നാവായിക്കുളം മമ്മൂലിയിൽ റോഡരികിൽ സ്ഥാപിച്ചിരുന്ന സി.സി ടി.വി കാമറകളാണ് പ്രതികൾ നശിപ്പിച്ചത്. ബൈക്കിലെത്തിയ മൂന്നുപേരും ചേർന്ന് കാമറ നശിപ്പിക്കുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ ഇതേ കാമറയിൽ നിന്ന് ലഭിച്ചു.
കല്ലമ്പലം സർക്കിൾ ഇൻസ്പെക്ടർ വിജയരാഘവൻ അറസ്റ്റിന് നേതൃത്വം നൽകി. പ്രതികളെ കോടതിയിൽ ഹാജരാക്കി.






