സംസ്ഥാനത്തെ ഏറ്റവും വലിയ ജില്ല എന്ന നേട്ടം വീണ്ടും ഇടുക്കിക്ക് സ്വന്തം. എറണാകുളം ജില്ലയിലെ കുട്ടമ്പുഴ വില്ലേജിന്റെ ഭാഗമായ 12718.5095 ഹെക്ടർ സ്ഥലം ഇടുക്കിയിലെ ഇടമലക്കുടി വില്ലേജിലേക്ക് കൂട്ടിച്ചേർത്തതോടെയാണ് സംസ്ഥാനത്തെ വലുപ്പം കൂടിയ ജില്ല എന്ന പദവി ഇടുക്കിക്ക് തിരികെ ലഭിച്ചത്. പാലക്കാടിനെ പിന്തള്ളിയാണ് ഇടുക്കി മുന്നിലെത്തിയത്.
1997 ന് മുൻപ് ഇടുക്കി തന്നെയായിരുന്ന സംസ്ഥാനത്തെ ഏറ്റവും വലിയ ജില്ല. എന്നാൽ 1997 ജനുവരി 1 ന് ദേവികുളം താലൂക്കിൽ നിന്ന് കുട്ടമ്പുഴ വില്ലേജ് എറണാകുളത്തെ കോതമംഗലം താലൂക്കിലേക്ക് ചേർത്തതോടെയാണ് ഇടുക്കിയുടെ വലുപ്പം കുറഞ്ഞത്.
ഇതോടെ രണ്ടാം സ്ഥാനത്ത് ഉണ്ടായിരുന്ന പാലക്കാട് മുന്നിലെത്തി. ഇതുവരെ ഒന്നാമതായിരുന്ന പാലക്കാടിൻറെ വിസ്തൃതി 4482 ചതുരശ്ര കിലോ മീറ്ററാണ്. ഇടമലക്കുടി വില്ലേജിന്റെ വിസ്തീർണം 9558.8723 ഹെക്ടറിൽ നിന്ന് 22,277.3818 ഹെക്ടറായി കൂടി. പുതിയ മാറ്റത്തോടെയുള്ള വിജ്ഞാപനം സർക്കാർ പുറത്തിറക്കി. ഭരണ സൗകര്യം കണക്കിൽ എടുത്താണ് കുട്ടമ്പുഴ വില്ലേജിന്റെ ഭാഗമായ ഭൂമി ഇടുക്കി പഞ്ചായത്തിൽ കൂട്ടിച്ചേർത്തത്. ഇതോടെയാണ് ഇടുക്കിയുടെ ആകെ വിസ്തീർണം 4358 ൽ നിന്ന് 4612 ചതുരശ്ര കിലോ മീറ്ററായി വർധിച്ചത്. ഇടുക്കിക്ക് ഭൂമി വിട്ടുനൽകിയതോടെ എറണാകുളം ജില്ല വിസ്തീർണത്തിന്റെ കാര്യത്തിൽ നാലം സ്ഥാനത്ത് നിന്ന് അഞ്ചാം സ്ഥാനത്തേക്ക് പോയി. 3068 ചതുരശ്ര കിലോ മീറ്റർ ഉണ്ടായിരുന്ന എറണാകുളത്തിന്റെ പുതിയ വിസ്തീർണം 2924 ചതുരശ്ര കിലോ മീറ്ററാണ്. വലുപ്പത്തിൽ മൂന്നാം സ്ഥാനത്ത് ( 3550), നാലാമത് തൃശൂരുമാണ് അഞ്ചാമതായിരുന്ന തൃശൂർ (3032 ചതുരശ്ര കിലോ മീറ്റർ) നാലാമതയായി ഉയർന്നു