
അതിരപ്പിള്ളി വാഴച്ചാലില്‍ കാട്ടാന ആക്രമണത്തില്‍ വനംവകുപ്പ് വാച്ചര്‍ മരിച്ചു. പെരിങ്ങല്‍കുത്ത് കോളനി നിവാസിയായ ഇരുമ്പന്‍ കുമാരന്‍ (55) ആണ് മരിച്ചത്.
പച്ചിലകുളം കരടിപ്പാറ പ്രദേശത്ത് വച്ചാണ് വനംവകുപ്പ് വാച്ചര്‍ക്ക് നേരെ കാട്ടാന ആക്രമണം ഉണ്ടായത്. കൊല്ലതിരുമേട് ഫോറസ്റ്റ് സ്‌റ്റേഷനിലെ വാച്ചറാണ് ഇരുമ്പന്‍ കുമാരന്‍
