
കൊച്ചി: പ്രശസ്ത പിന്നണി ഗായകന്‍ കാര്‍ത്തിക് നയിക്കുന്ന തത്സമയ സംഗീത പരിപാടി സെപ്തംബര്‍ 23ന് കൊച്ചിയില്‍ നടക്കും. ഫെഡറല്‍ ബാങ്ക് അവതരിപ്പിക്കുന്ന ‘കാര്‍ത്തിക് ലൈവ്’ സെപ്റ്റംബര്‍ 23ന് അങ്കമാലി അഡ്‌ലക്‌സ് കണ്‍വെന്‍ഷന്‍ സെന്ററില്‍ വൈകുന്നേരം 7 മണി മുതല്‍ നടക്കും. നേരത്തെ സെപ്റ്റംബര്‍ രണ്ടിനായിരുന്നു പരിപാടി പ്രഖ്യാപിച്ചത്. എന്നാല്‍ ഓണത്തിരക്കും അവധി ദിനങ്ങളും കാരണം സംഗീതാസ്വാധകരുടെ ആവശ്യം പരിഗണിച്ച് പരിപാടി 23 ലേക്ക് മാറ്റിയതായി സംഘാടകര്‍ അറിയിച്ചു.
ഫെഡറല്‍ ബാങ്കിനു വേണ്ടി ക്ലിയോനെറ്റ് ഇവന്റ്‌സ് ആന്‍ഡ് എന്റര്‍ടൈന്‍മെന്റ്സ് ആണ് കൊച്ചിയില്‍ ‘ഫെഡറല്‍ ബാങ്ക് കാര്‍ത്തിക് ലൈവ്’ സംഘടിപ്പിക്കുന്നത് .മികച്ച പിന്നണി ഗായകനും സംഗീത സംവിധായകനുമായ കാര്‍ത്തിക് മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഒഡിയ, ബംഗാളി, മറാത്തി, ഹിന്ദി തുടങ്ങിയ ഭാഷകളിലായി 6000-ലധികം ഗാനങ്ങള്‍ക്ക് തന്റെ ശ്രുതിമധുരമായ ശബ്ദം നല്‍കിയിട്ടുണ്ട്. വിവിധ വിഭാഗങ്ങളില്‍ ബുക്ക്മൈഷോ വഴി ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം. ഫെഡറല്‍ ബാങ്ക് ഇടപാടുകാര്‍ക്ക് ടിക്കറ്റ് നിരക്കില്‍ 10% കിഴിവ് ലഭിക്കുന്നതാണ്. കൂടാതെ ഓണത്തോടനുബന്ധിച്ച് ഇപ്പോള്‍ ബുക്ക് ചെയ്യുന്ന ടിക്കറ്റുകള്‍ക്ക് പ്രത്യേക ഓഫറുകളും ലഭ്യമാണ്. ടിക്കറ്റുകള്‍
https://in.bookmyshow.com/events/federal-bank-presents-karthik-live-at-cochin/ET00366576
ലിങ്കില്‍ ലഭിക്കും.



