അങ്കമാലി : സംഗീതാസ്വാദകരെ കയ്യിലെടുത്ത് പ്രശസ്ത പിന്നണി ഗായകന്‍ കാര്‍ത്തിക്. അങ്കമാലി അഡ്‌ലക്‌സ് കണ്‍വെന്‍ഷന്‍ സെന്ററിലാണ് ഫെഡറല്‍ ബാങ്ക് കാര്‍ത്തിക് ലൈവ് അരങ്ങേറിയത്. കാര്‍ത്തിക്കിന്റെ ദക്ഷിണേന്ത്യന്‍ പര്യടനത്തിന്റെ ഭാഗമായി നടക്കുന്ന ആദ്യ പരിപാടിയാണ് കൊച്ചിയില്‍ നടന്നത്. ഏഴ് മണിക്ക് ഡി ജെ റയാന്റെ പ്രകടനത്തോടെ പരിപാടി ആരംഭിച്ചു. തുടര്‍ന്ന് എട്ട് മണിക്കാണ് കാര്‍ത്തിക് വേദിയിലെത്തിയത്. രണ്ടര മണിക്കൂര്‍ നീണ്ട പരിപാടിയില്‍ മലയാളം, തമിഴ്, തെലുഗു, ഹിന്ദി ഭാഷകളിലാണ് കാര്‍ത്തിക് പാടിയത്.

ഇതാദ്യമായാണ് കേരളത്തില്‍ കാര്‍ത്തിക്കിന്റെ സംഗീത നിശ നടക്കുന്നത്. ഫെഡറല്‍ ബാങ്ക് സംഘടിപ്പിച്ച പരിപാടി ക്ലിയോനെറ്റ് ഇവന്റ്സ് ആണ് ഒരുക്കിയത്. സംഗീതത്തോട് ഏറെ അഭിനിവേശമുള്ള മലയാളികള്‍ക്കു മുന്നില്‍ സംഗീത നിശ അവതരിപ്പിക്കുന്നതില്‍ ഒരുപാട് സന്തോഷമുണ്ടെന്നു ഗായകന്‍ കാര്‍ത്തിക് പറഞ്ഞു.

ഫെഡറല്‍ ബാങ്ക് ചീഫ് ഹ്യൂമന്‍ റിസോഴ്സ് ഓഫീസര്‍ അജിത് കുമാര്‍ കെ കെ, സി എം ഒ എം വി എസ് മൂര്‍ത്തി, ക്ലിയോനെറ്റ് ഡയറക്ടര്‍മാരായ ബൈജു പോള്‍, അനീഷ് പോള്‍ എന്നിവര്‍ സംബന്ധിച്ചു.