
മ്യൂസിയം മൃഗശാലാ വകുപ്പിന്റെ വന്യജീവി വാരാഘോഷത്തിന്റെ ഭാഗമായി ഒക്ടോബർ 2 മുതൽ 8 വരെ സ്കൂൾ, കോളജ് വിദ്യാർഥികൾക്ക് തിരുവനന്തപുരം മൃഗശാലയിൽ സൗജന്യ പ്രവേശനം നൽകും.
കിൻഡർഗാർട്ടൻ മുതൽ സ്കൂൾ, കോളജ് തലം വരെയുള്ള വിദ്യാർഥികൾക്കായി പെയിന്റിങ്, പോസ്റ്റർ രചന, ക്വിസ്, സംവാദ മത്സരങ്ങൾ സംഘടിപ്പിക്കും. മത്സര വിജയികൾക്ക് സർട്ടിഫിക്കറ്റുകളും ഉപഹാരങ്ങളും ഒക്ടോബർ 8ന് സമാപന സമ്മേളനത്തിൽ വിതരണം ചെയ്യും. വിശദവിവരങ്ങൾക്ക്- ക്വിസ് സംവാദ മത്സരങ്ങൾക്ക്: 9605008158, പെയിന്റിങ്, പോസ്റ്റർ രചന മത്സരങ്ങൾക്ക് 9497875917, ഇ-മെയിൽ: [email protected].







