ആഹാരം കഴിക്കാൻ പണമില്ലെന്നു കരുതി ആരും വിശന്ന് വലയരുത് എന്ന ഉദ്ദേശ്യത്തോടെ നിലാമുറ്റം ജുവലറിയുടെ സ്നേഹനിലാവ് പദ്ധതിയുടെ ഭാഗമായി ഏനാത്ത് ഭക്ഷണക്കൂട് ഒരുങ്ങി. ഏനാത്ത് സി. ഐ മനോജ് ഉദ്ഘാടനം ചെയ്തു. ഏഴംകുളം ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ. താജുദ്ദീൻ, ടൗൺ വാർഡ് മെമ്പർ വിനോദ് തുണ്ടത്തിൽ, വ്യാപാരികളായ അംബുജാക്ഷൻ, സതീഷ് കുമാർ എന്നിവർ പങ്കെടുത്തു

error: Content is protected !!