ചെറുകിട വ്യാപാര മേഖലയെ തകർക്കുന്ന കേന്ദ്ര സർക്കാരിന്റെ ബഹുരാഷ്ട്ര കുത്തക വത്കരണത്തിനും തൊഴിലാളി ദ്രോഹ നയങ്ങൾക്കുമെതിരെ സെപ്റ്റംബർ 30ന് കേരളത്തിലെ വ്യാപാര വാണിജ്യ സ്ഥാപനങ്ങളിൽ പണിയെടുക്കുന്ന പതിനായിരക്ക ണക്കിന് തൊഴിലാളികൾ രാജ്ഭവനിലേക്ക് മാർച്ച് നടത്തി. മാർച്ച് എളമരം കരീം എം പി ഉദ്ഘാടനം ചെയ്തു.
രാജ്ഭവൻ മാർച്ചിന് മുന്നോടിയായി സംസ്ഥാന വാഹന പ്രചരണ ജാഥ സംഘടിപ്പിച്ചിരുന്നു.ജാഥ സെപ്റ്റംബർ 18 ന് കാസർഗോഡ് പുതിയ ബസ്റ്റാൻഡ് മൈതാനിയിൽ
സിഐടിയു സംസ്ഥാന സെക്രട്ടറി സ. കെ.എൻ ഗോപിനാഥ് ജാഥാ ക്യാപ്റ്റൻ ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ പി സജിയ്ക്ക് പതാക കൈമാറി ഉദ്ഘാടനം ചെയ്തു.
26ന് വൈകിട്ട് തിരുവനന്തപുരം ഗാന്ധി പാർക്കിൽ ജാഥ സമാപിക്കുകയായിരുന്നു.
ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് ടി വി രാജേഷ് എം എൽ എ അധ്യക്ഷത വഹിച്ചു സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ പി സജി സ്വാഗതം പറഞ്ഞു.
സി ഐ ടി യു സംസ്ഥാന പ്രസിഡന്റ് കെ കെ ജയചന്ദ്രൻ,സെക്രട്ടറി കെ എൻ ഗോപിനാഥ്, കെ പി സഹദേവൻ,ഹംസ,കെ പി അനിൽ കുമാർ,
പത്മകുമാർ, കവിത സാജൻ കൃഷ്ണമൂർത്തി ഹർഷകുമാർ മെഴ്‌സി ജോർജ് എന്നിവർ സംസാരിച്ചു. ജാഥയിൽ വിവിധ ജില്ലകളിൽ നിന്നെത്തിയ വ്യാപാര വാണിജ്യ മേഖലയിലെ തൊഴിലാളികൾ പങ്കാളികളായി.