
ആലപ്പുഴയിൽ കൊറിയർ മുഖാന്തരം മയക്കുമരുന്നുകൾ കടത്തുന്ന സംഘത്തിലെ പ്രധാനികൾ അറസ്റ്റിലായി. കൊല്ലം വടക്കേവിള സ്വദേശികളായ അമീർഷാൻ (24വയസ്സ്), ശ്രീശിവൻ (31വയസ്സ്) എന്നിവരാണ് അറസ്റ്റിലായത്. കൊറിയർ വഴി പണമടച്ചു അതിവിദഗ്ദ്ധമായി വരുത്തിയ 10 മില്ലിലിറ്ററിന്റെ 100 മയക്കുമരുന്ന് ഇഞ്ചക്ഷൻ കുപ്പികൾ കൈപ്പറ്റി പോകുന്നതിനിടയിൽ ഇവർ എക്സൈസിന്റെ പിടിയിലാവുകയായിരുന്നു.
എക്‌സൈസ് പ്രിവന്റിവ് ഓഫീസർ വി കെ മനോജ് കുമാർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ ആലപ്പുഴ എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് ആന്റ് ആന്റി നർക്കോട്ടിക് സ്‌പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ എം മഹേഷിന്റെ നേതൃത്വത്തിൽ ആലപ്പുഴ മുൻസിപ്പൽ വാർഡിൽ റെയ്ബാൻ കോംപ്ലക്‌സിൽ വച്ചാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
പ്രിവന്റീവ് ഓഫീസർ എൻ പ്രസന്നൻ, പ്രിവന്റീവ് ഓഫീസർ ഗ്രേഡ് കെ പി സജിമോൻ, സിവിൽ എക്‌സൈസ് ഓഫീസർമാരായ ദിലീഷ് എസ്, അരുൺ എസ്, റെനി എം, ആലപ്പുഴ എക്‌സൈസ് സർക്കിൾ ഓഫീസിലെ സിവിൽ എക്‌സൈസ് ഓഫീസർ വർഗീസ് പയസ് എന്നിവർ സംഘത്തിൽ ഉണ്ടായിരുന്നു






