
പുതുപ്പള്ളി എംഎൽഎയായി ചാണ്ടി ഉമ്മൻ സത്യപ്രതിജ്ഞ ചെയ്തു. ചോദ്യോത്തര വേളയ്ക്ക് പിന്നാലെയാണ് ഇന്നു രാവിലെ പത്തുമണിക്ക് നിയമസഭയിലെത്തിയ ചാണ്ടി ഉമ്മൻ സത്യപ്രതിജ്ഞ ചെയ്തത്. സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ സ്പീക്കറെയും മന്ത്രിമാരെയും പ്രതിപക്ഷ നേതാക്കളെയും അവരവരുടെ സീറ്റിനടുത്ത് ചെന്ന് ഹസ്തദാനം നൽകിയ ശേഷമാണ് ചാണ്ടി ഉമ്മൻ സ്വന്തം സീറ്റിലേക്ക് പോയത്.പതിനഞ്ചാം കേരള നിയമസഭയുടെ ഒമ്പതാം സമ്മേളനത്തിലാണ് ചാണ്ടി ഉമ്മന്റെ സത്യപ്രതിജ്ഞ. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെയാണ് താൽക്കാലികമായി സഭ നിർത്തിവച്ചത്




