
കുടുംബശ്രീ കൊല്ലം ജില്ലാമിഷനും ചടയമംഗലം ബ്ലോക്ക്പഞ്ചായത്തും ചേര്‍ന്ന് ‘കണക്ട് 2k23’ തൊഴില്‍മേള സെപ്റ്റംബര്‍ 23ന് ചടയമംഗലം മാര്‍ത്തോമ കോളജ് ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജിയില്‍ നടന്നു.

ഡി ഡി യു ജി കെ വൈ/വൈ കെ പദ്ധതി വഴി പരിശീലനം പൂര്‍ത്തീകരിച്ച് തൊഴില്‍ മാറ്റം ആഗ്രഹിക്കുന്നവരും തൊഴില്‍ ലഭിച്ചിട്ടില്ലാത്തവര്‍ക്കും വേണ്ടിയാണ് തൊഴിൽ മേള സംഘടിപ്പിച്ചത് .

ബാങ്കിങ് ആന്‍ഡ് ഫിനാന്‍സ്, ഐ റ്റി ആന്‍ഡ് ഐ റ്റി ഇ എസ് , ഓട്ടോമൊബൈല്‍, മെഡിക്കല്‍ ആന്‍ഡ് ഹെല്‍ത്ത് കെയര്‍, ഇന്‍ഷുറന്‍സ്, ഹോസ്പിറ്റാലിറ്റി തുടങ്ങിയ മേഖലകളിലുള്ള 40 കമ്പനികള്‍ പങ്കെടുത്തു.

തൊഴിൽ മേള “കണക്ട് 2k23” ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതിക വിദ്യാധരൻ ഉദ്ഘാടനം ചെയ്തു.ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഹരി വി നായർ അധ്യക്ഷത വഹിച്ചു.

കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ വിമൽ ചന്ദ്രൻ സ്വാഗതം പറഞ്ഞു, ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് അഡ്വ സാം കെ ഡാനിയേൽ മുഖ്യ പ്രഭാഷണം നടത്തി.

ചിതറ പഞ്ചായത്ത് പ്രസിഡന്റ് എം എസ് മുരളി,കുടുംബശ്രീ ജില്ലാ മിഷൻ അസിസ്റ്റന്റ് കോർഡിനേറ്റർ ഡി ഉമേഷ്,കൊല്ലം ഇൻഡസ്ട്രിയൽ എക്സ്റ്റൻഷൻ ഓഫീസർ നിസ്സാം മുഹമ്മദ്, മാർത്തോമ കോളേജ് പ്രിൻസിപ്പാൾ ജോസഫ് മത്തായി,

ചടയമംഗലം സി ഡി എസ് ചെയർ പേഴ്സൺ ശാലിനി ബിജു,ചടങ്ങിൽ കമ്പനി പ്രതിനിധികൾ, ഉദ്യോഗാർഥികൾ കോളേജ് അധികൃതർ എന്നിവർ പങ്കെടുത്തു.
റിപ്പോർട്ട്
സുജീഷ് ലാൽ കടയ്ക്കൽ





