
M.C.റോഡിൽ പന്തളത്തിന് സമീപം കുരമ്പാലയിൽ വാഹനാപകടം.. രണ്ട് പേർ മരിച്ചു.
എം.സി റോഡിൽ കുരമ്പാല അമ്യത വിദ്യാലയത്തിന് മുൻപിൽ കെ.എസ്.ആർ.ടി.സി ബസിൽ ഡെലിവറി വാൻ ഇടിച്ച് വാനിലുണ്ടായിരുന്ന രണ്ട് പേർ മരിച്ചു. ബസിലെ യാത്രക്കാരായ ഇരുപത്തഞ്ചോളം പേർക്ക് പരിക്ക് പറ്റിയിട്ടുണ്ട്.

എറണാകുളം സ്വദേശികളാണ് മരിച്ചത് എന്നാണറിയുന്നത് . രാവിലെ 6.30 – 7 മണിയോടെ ആയിരുന്നു സംഭവം. പന്തളം ഭാഗത്ത് നിന്നും വന്ന ഡെലിവറി വാൻ അടൂർ ഭാഗത്ത് നിന്നും വന്ന ബസിൽ ഇടിക്കുകയായിരുന്നു. വാൻ ഓടിച്ചിരുന്ന ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകട കാരണമെന്നാണ് പ്രഥമിക നിഗമനം.മരണപ്പെട്ടവർ : എറണാകുളം കിഴക്കമ്പലം ജോൺസൺ മാത്യു (48), ആലുവ സ്വദേശി ശ്യാം (30)
