വളര്‍ത്തുകോഴികള്‍ അയല്‍ പുരയിടത്തില്‍ കയറിയതിനെ ചൊല്ലി വീട്ടമ്മമാര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഒരാളുടെ കൈയൊടിഞ്ഞു. ചണ്ണപ്പേട്ട ആനക്കുളം മെത്രാന്‍തോട്ടം പ്ലാവിള പുത്തന്‍വീട്ടില്‍ നളിനിയുടെ ഇടതുകൈയാണ് ഒടിഞ്ഞത്. ഇവരുടെ അയല്‍വാസി സാറാമ്മയാണ് കൈ അടിച്ചൊടിച്ചതെന്ന് നളിനി പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. നളിനി വീട്ടില്‍ വളര്‍ത്തുന്ന കോഴികള്‍ അയല്‍വാസിയായ സാറാമ്മയുടെ പുരയിടത്തില്‍ കയറി കൃഷികളും മറ്റും നശിപ്പിക്കുന്നത് പതിവായിരുന്നുവത്രെ. ഇതിനെച്ചൊല്ലി ഇരുവീട്ടുകാര്‍ തമ്മില്‍ വഴക്കുണ്ടാകുമായിരുന്നു.

ബുധനാഴ്ച രാവിലെ പത്തോടെ നളിനിയുടെ കോഴി സാറാമ്മയുടെ പുരയിടത്തില്‍ കയറിയതിനെ ചൊല്ലി ഇരുകൂട്ടരും തമ്മില്‍ സംഘര്‍ഷമുണ്ടായി. നളിനിയുടെ ഇടതുകൈ സാറാമ്മ വടികൊണ്ട് അടിച്ചൊടിക്കുകയായിരുന്നെന്നാണ് പരാതിയില്‍ പറയുന്നത്. പരിക്കേറ്റ നളിനിയെ പുനലൂര്‍ താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു. അഞ്ചല്‍ പൊലീസ് കേസെടുത്തു

error: Content is protected !!