![](https://dailyvoicekadakkal.com/wp-content/uploads/2023/08/WhatsApp-Image-2022-10-30-at-2.10.12-PM-1024x296.jpeg)
തൃശൂര്‍: ചാലക്കുടിയില്‍ നിയന്ത്രണംവിട്ട ബൈക്ക് ഇലക്ട്രിക് പോസ്റ്റിലിടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു. കുറ്റിക്കാട് സ്വദേശികളായ രാഹുല്‍ മോഹന്‍ (24), സനന്‍ സോജന്‍(19) എന്നിവരാണ് മരിച്ചത്. ചാലക്കുടി ഭാഗത്ത് നിന്ന് അതിരപ്പള്ളി ഭാഗത്തേക്ക് പോകുന്നതിനിടെയാണ് അപകടം സംഭവിച്ചത്.തലയില്‍ ഗുരുതര പരിക്കേറ്റ ഇവരെ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.അമിതിവേഗതയാണ് അപകടത്തിന് കാരണമെന്ന് പറഞ്ഞു. പൊലീസ് സംഭവസ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു.
![](https://dailyvoicekadakkal.com/wp-content/uploads/2023/08/WhatsApp-Image-2022-10-27-at-2.51.38-PM-816x1024.jpeg)