
വല്ലാത്തൊരു ഭാഗ്യം എന്ന് പറഞ്ഞാൽ ഇതാണ്. അല്ലെങ്കിൽ അച്ഛന്റെ കൈയ്യിൽ നിന്നും വാങ്ങിയ ടിക്കറ്റിന് തന്നെ ഒന്നാം സമ്മാനം അടിക്കുമോ? അതും 80 ലക്ഷം രൂപ. കാരുണ്യ പ്ലസിന്റെ ഒന്നാം സമ്മാനമാണ് മൂവാറ്റുപുഴ കടാതി കൃഷ്ണ വിലാസത്തിൽ രാജേഷ് കുമാറിന് അടിച്ചത്. ടിക്കറ്റ് വാങ്ങിയതാകട്ടെ ലോട്ടറി ഏജന്റ് ആയ അച്ഛൻ രവീന്ദ്രനിൽ നിന്നും.
വ്യാഴാഴ്ചയായിരുന്നു ടിക്കറ്റ് നറുക്കെടുത്തത്. രാജേഷ് കുമാർ വാങ്ങിയ പിഎ 409074 ലോട്ടറി ടിക്കറ്റിനാണ് സമ്മാനം അടിച്ചത്. ലോട്ടറി അടിച്ചതിലെ ഞെട്ടലും സന്തോഷവുമൊന്നും രാജേഷ് മറച്ചുവെക്കുന്നില്ല. കഴിഞ്ഞ ദിവസം അച്ഛന്റെ കൈയ്യിൽ നിന്നും രാജേഷ് രണ്ട് ലോട്ടറി എടുത്തിരുന്നു. ഈ ടിക്കറ്റുകൾക്ക് 500 രൂപയും 5000 രൂപയും അടിച്ചു. ഈ ടിക്കറ്റ് അച്ഛന് നൽകി സമ്മാനത്തുക വാങ്ങി ബാക്കി തുകയ്ക്ക് ലോട്ടറിയും എടുത്തു. ഈ ടിക്കറ്റുകളിൽ ഒന്നിനാണ് സമ്മാനമടിച്ചത്.
എല്ലാ ദിവസവും അച്ഛനിൽ നിന്നും ലോട്ടറി എടുക്കാറുണ്ടെന്നും അച്ഛനാണ് തന്റെ ഭാഗ്യമെന്നം ഇപ്പോൾ രാജേഷ് പറയുന്നു. അതേസമയം ടിക്കറ്റ് അടിച്ച കാര്യം ആദ്യ ദിവസം രാജേഷ് ആരോട് പറഞ്ഞില്ല. അച്ഛനും രവീന്ദ്രനും അറിഞ്ഞ ഭാവം പോലും നാട്ടുകാരെ അറിയിക്കാതെ പതിവ് പോലെ തന്നെ ടിക്കറ്റ് വിൽപ്പന തുടരുകയായിരുന്നു.
ടിക്കറ്റ് തുക എന്ത് ചെയ്യുമെന്ന ചോദ്യത്തിന് ബാധ്യതകൾ തീർക്കാനുണ്ടെന്ന് രാജേഷ് പറയുന്നു. ഫ്ലോറിങ്ങ് ജോലിയാണ് രാജേഷിന്. ‘ഭാര്യയും രണ്ടുമക്കളുമുണ്ട്. കുറച്ച് കടങ്ങളുണ്ട്. അത് വീട്ടണം. ഭാവിജീവിതം സുരക്ഷിതമാക്കാൻ എന്തെങ്കിലും ചെയ്യണം’, രാജേഷ് പറയുന്നു. അച്ഛനേയും മറക്കില്ലെന്ന് രാജേഷ്. അദ്ദേഹത്തിന് വേണ്ടതെല്ലാം ചെയ്ത് കൊടുക്കുമെന്നും ഭാഗ്യശാലിയായ മകന്റെ വാഗ്ദാനം








