
കൊല്ലം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ ഓണാഘോഷവുമായി ബന്ധപ്പെട്ട് ഇന്‍സ്റ്റഗ്രാം റീല്‍സ് മത്സരത്തില്‍ പങ്കെടുക്കാന്‍ ജില്ലയിലെ വിദ്യാര്‍ഥികള്‍ക്കും പൊതുജനങ്ങള്‍ക്കും അവസരം. ‘ ഓണം മധുരം’ എന്ന വിഷയത്തില്‍ ഓണത്തിന്റെ സുന്ദര നിമിഷങ്ങള്‍ പകര്‍ത്തിയ വീഡിയോകള്‍ അയക്കാം. ഒരു മിനുറ്റു മുതല്‍ ഒന്നര മിനുറ്റുവരെ ദൈര്‍ഘ്യമുള്ള റീലുകളാണ് പരിഗണിക്കുക.
പി ആര്‍ ഡി കൊല്ലം എന്ന പേജിലേക്ക് മെസേജ് ആയോ 81118 62263 നമ്പരില്‍ വാട്സാപ് ആയോ നല്‍കാം. പി ആര്‍ ഡി യുടെ പേജില്‍ പ്രസിദ്ധീകരിക്കുന്ന റീലുകളില്‍ മികച്ച ഉള്ളടക്കം, ലൈക്ക്, ഷെയര്‍ എന്നിവയുടെ അടിസ്ഥാനത്തിലാണ് വിധി നിര്‍ണയിക്കുക. റീലുകള്‍ സെപ്തംബര്‍ രണ്ടിന് മുന്നോടിയായി നല്‍കേണ്ടതാണ്. വിജയികള്‍ക്ക് ഒന്നാം സമ്മാനം 5000 രൂപയും രണ്ടാം സമ്മാനം 3000 രൂപയും മൂന്നാം സമ്മാനം 2000 രൂപയും നല്‍കും. സമ്മാനം നേടുന്നവ സംസ്ഥാനതലത്തിലുള്ള സര്‍ക്കാരിന്റെ സോഷ്യല്‍ മീഡിയ പേജുകളില്‍ പങ്കുവെക്കുന്നതാണ്.





