
ആലപ്പുഴ: ആലപ്പുഴയിൽ നിയന്ത്രണം നഷ്ടമായ കാറിടിച്ച് കാൽനടയാത്രക്കാരടക്കം ആറുപേർക്ക് പരിക്കേറ്റു. സ്കൂട്ടർ യാത്രക്കാരനായ ആലപ്പുഴ സ്വദേശി ജോസിൻ ജോസഫ് (28), കാർ യാത്രക്കാരായ വനജ, നിഷ, നടന്നു പോകുകയായിരുന്ന ആലപ്പുഴ മെഡിക്കൽ കോളജിലെ ഹൗസ് സർജൻസ് ആയ സുവർണ, സ്വാതി, വീണ എന്നിവർക്കാണ് പരിക്കേറ്റത്.
ചൊവ്വാഴ്ച വൈകിട്ട് ദേശീയപാതയിൽ അമ്പലപ്പുഴ ഇരട്ടക്കുളങ്ങര ഭാഗത്താണ് അപകടമുണ്ടായത്. സ്കൂട്ടറിലിടിച്ച് നിയന്ത്രണം തെറ്റിയ കാർ നടന്നു പോകുകയായിരുന്ന മൂന്നു പേരെ ഇടിക്കുകയായിരുന്നു.
അപകടത്തിൽ സുവർണയുടെ കാൽ ഒടിഞ്ഞു. നാട്ടുകാരാണ് ഇവരെ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.






