
മലയാളത്തിലെ യുവ താരങ്ങളിൽ ശ്രദ്ധേയനായ ആൻസൻ പോളും, അമ്മ വേഷങ്ങളിലെത്തി പ്രേക്ഷകരുടെ പ്രിയപ്പെട്ടവളായ സ്മിനു സിജോയും പ്രധാന വേഷങ്ങളിൽ എത്തുന്ന ‘റാഹേൽ മകൻ കോര’യുടെ ഒഫീഷ്യൽ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി. നാട്ടിൻപുറത്തുള്ള ഒരു കുടുംബത്തിലെ അമ്മയുടേയും മകന്‍റേയും അയാളുടെ പ്രണയിനിയുടേയും സംഭവബഹുലമായ ജീവിതകഥ പറയുന്നതാണ് ചിത്രം.
എസ്.കെ.ജി ഫിലിംസിന്‍റെ ബാനറിൽ ഒരുങ്ങുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ദീർഘനാള്‍ ഒട്ടേറെ സിനിമകളിൽ അസോസിയേറ്റ് ഡയറക്ടറായിട്ടുള്ള ഉബൈനിയാണ്. അദ്ദേഹത്തിന്‍റെ ആദ്യ സ്വതന്ത്ര സംവിധാന സിനിമ കൂടിയാണിത്. ഷാജി കെ ജോർജ്ജാണ് നിര്‍മ്മാണം. അൽത്താഫ് സലീം, മനു പിള്ള, മെറിൻ ഫിലിപ്പ്, വിജയകുമാർ തുടങ്ങി നിരവധി താരങ്ങൾ ഒന്നിക്കുന്ന ചിത്രത്തിന് ബേബി എടത്വയാണ് കഥയും തിരക്കഥയുമൊരുക്കുന്നത്.

ഛായാഗ്രഹണം ഷിജി ജയദേവൻ, എഡിറ്റർ അബൂതാഹിർ, സംഗീത സംവിധാനം കൈലാസ്, ഗാനരചന ഹരിനാരായണൻ, മനു മഞ്ജിത്ത്, പ്രൊഡക്ഷൻ കൺട്രോളർ ദിലീപ് ചാമക്കാല, അസോസിയേറ്റ് ഡയറക്ടർ ജോമോൻ എടത്വ, ശ്രിജിത്ത് നന്ദൻ, ഫിനാൻസ് കൺട്രോളർ ഷെബിൻ ചാക്കോ അറക്കത്തറ, സൗണ്ട് ഡിസൈനർ ധനുഷ് നായനാർ, മേക്കപ്പ് സിജേഷ് കൊണ്ടോട്ടി, കോസ്റ്റ്യൂം ഗോകുൽ മുരളി, വിപിൻ ദാസ്, ആർട്ട് വിനീഷ് കണ്ണൻ, ഡി.ഐ വിസ്ത ഒബ്സ്യുക്യൂറ, സി.ജി ഐ വി എഫ് എക്സ്, സ്റ്റിൽസ് അജേഷ് ആവണി, ശ്രീജിത്ത്, പി ആർ ഒ വാഴൂർ ജോസ്, ഡിസൈൻസ് യെല്ലോ ടൂത്ത്സ്.




