
ബഡ്‌സ് ദിനാചരണത്തിന്റെ ഭാഗമായി ബഡ്‌സ് സ്കൂളുകളിൽ ഒരാഴ്ചത്തെ ആഘോഷങ്ങൾക്ക് ഇന്ന് തുടക്കമായി. ഇതിനു പുറമേ സമാപനമായി ജില്ലാതല പരിപാടികളും ഉണ്ടാകും.11-നു ഗൃഹസന്ദർശനം, 15-നു സ്വാതന്ത്ര്യ ദിനാഘോഷവും രക്ഷാകർത്തൃസംഗമവും നടക്കും. 16-നു ജില്ലാതല ബഡ്‌സ് സംഗമം, പ്രദർശനം, കലാപരിപാടികൾ എന്നിവയും സംഘടിപ്പിക്കും.

ശാരീരിക ബുദ്ധിമുട്ടുകൾമൂലം ബഡ്‌സ് സ്ഥാപനങ്ങളിൽ എത്താൻ കഴിയാത്ത കുട്ടികൾക്കായാണു ഗൃഹസന്ദർശനം നടത്തുന്നത്. തദ്ദേശ സ്ഥാപന പ്രതിനിധികൾ, സി.ഡി.എസ്. അംഗങ്ങൾ,തുടങ്ങിയവർ പങ്കെടുക്കും. ഗൃഹസന്ദർശനത്തിൽ കുട്ടികൾക്കു സമ്മാനങ്ങളും നൽകും

ബഡ്‌സ് സ്‌കൂളുകളും ബഡ്‌സ് റീഹാബിലിറ്റേഷൻ സെന്ററുകളും ഉൾപ്പെടെയുള്ള സംസ്ഥാനത്തെ 359 ബഡ്‌സ് സ്ഥാപനങ്ങളിലും ‘ഒരു മുകുളം’ എന്ന പേരിൽ ഫലവൃക്ഷത്തൈ നടുന്ന പ്രവർത്തനങ്ങളാണ് ഇന്നു സംഘടിപ്പിച്ചത്.
ബഡ്‌സ് വരാഘോഷത്തിന്റെ ഭാഗമായി കുട്ടികൾ ഇട്ടിവ ഗ്രാമപഞ്ചായത്തിലെ വിവിധ സ്ഥാപനങ്ങളിൽ വൃക്ഷ തൈ നട്ടു,മഞ്ഞപ്പാറ, വയല, കോട്ടുക്കൽ എന്നീ സ്കൂളുകൾ , ചുണ്ട PHC,പകൽ വീട് എന്നിവിടങ്ങളിൽ ഫലവൃക്ഷ തൈകൾ നട്ടു.ചെറി, ചാമ്പ, അഗസ്‌തി മുരിങ്ങ, മാവ് എന്നീ ഫലവൃക്ഷങ്ങളാണ് നട്ടത്

വയ്യാനത്ത് സ്കൂളിൽ നടന്ന ആദ്യ തൈനടീൽ ഇട്ടിവ പഞ്ചായത്ത് പ്രസിഡന്റ് കുമാരി സി അമൃത ഉദ്ഘാടനം ചെയ്തു. ജനപ്രതിനിധികൾ, ബഡ്‌സ് സ്കൂൾ ടീച്ചർമാർ, ജീവനക്കാർ കുട്ടികൾ എന്നിവർ പങ്കെടുത്തു.









