Month: August 2023

ഇ-വാഹന നിർമാണ മേഖലയ്ക്ക് കുതിപ്പേകാൻ തദ്ദേശീയമായി വികസിപ്പിച്ച ലിഥിയം ടൈറ്റനേറ്റ് ബാറ്ററി

ഇലക്ട്രോണിക് വാഹന ഉൽപ്പാദന രംഗത്ത് വൻ മാറ്റങ്ങൾക്ക് കുതിപ്പേകുന്ന, തദ്ദേശീയമായി വികസിപ്പിച്ച ലിഥിയം ടൈറ്റനേറ്റ് (എൽ.ടി.ഒ) ബാറ്ററിയുടെ പ്രോട്ടോടൈപ്പ് കൈമാറി. വി.എസ്.എസ്.സി ഡയറക്ടർ ഡോ. എസ് ഉണ്ണികൃഷ്ണൻ നായരിൽ നിന്ന് സംസ്ഥാന വ്യവസായമന്ത്രി പി രാജീവ് പ്രോട്ടോടൈപ്പ് സ്വീകരിച്ചു. സംസ്ഥാനത്ത് ഇ-വാഹന…

ത്രീഡി പ്രിന്റിംഗ് സാങ്കേതികവിദ്യയിലൂടെ സംസ്ഥാനത്തെ ആദ്യ കെട്ടിടം ഒരുങ്ങുന്നു

ത്രീഡി പ്രിന്റിംഗ് സാങ്കേതികവിദ്യ ഉപയോഗിച്ച് സംസ്ഥാനത്ത് ആദ്യമായി കെട്ടിടം നിർമ്മിക്കുന്നു. സംസ്ഥാന നിർമിതി കേന്ദ്രം നടപ്പാക്കുന്ന ത്രീഡി പ്രിന്റിംഗ് കെട്ടിടത്തിന്റെ നിർമാണോദ്ഘാടനം റവന്യൂ, ഭവന നിർമാണ മന്ത്രി കെ. രാജൻ നി‌ർവഹിച്ചു. കാലാവസ്ഥ വ്യതിയാനം അതിജീവിക്കുന്ന പരിസ്ഥിതി സൗഹൃദ നിർമാണ രീതികൾ…

ആധാരമെഴുത്ത് ക്ഷേമനിധി അംഗങ്ങള്‍ക്ക് 4500 രൂപ ഉത്സവബത്ത

സംസ്ഥാനത്തെ ആധാരമെഴുത്ത്, പകര്‍പ്പെഴുത്ത്,സ്റ്റാമ്പ് വെണ്ടര്‍ ക്ഷേമനിധി അംഗങ്ങള്‍ക്ക് ഓണത്തിന് 4500 രൂപ ക്ഷേമബത്ത നല്‍കാന്‍ തീരുമാനം. 6000 അംഗങ്ങള്‍ക്ക് ആനുകൂല്യം ലഭിക്കും. കേരള ആധാരമെഴുത്ത്, പകർപ്പെഴുത്ത്, സ്റ്റാമ്പ് വെണ്ടർ ക്ഷേമനിധി ബോർഡ് യോഗമാണ് 500 രൂപ വർദ്ധന വരുത്തിക്കൊണ്ട് ഓണത്തിന് ഉത്‌സവ…

കടയ്ക്കൽ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനായി കെ വേണു ചുമതലയേറ്റു

കടയ്ക്കൽ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനായി കെ വേണു ചുമതലയേറ്റു. പാർട്ടി ധാരണ അനുസരിച്ച് രണ്ടരവർഷം വീതമായിരുന്നു ചെയർമാൻഷിപ്പ്. ഇളമ്പഴന്നൂർ വാർഡ് മെമ്പർ സി പി ഐ (എം) ലെ കടയിൽ സലിം രണ്ടരവർഷം പൂർത്തീകരിച്ച് രാജിവച്ച ഒഴിവിലാണ് വെള്ളാർവട്ടം…

കെ.എ.എല്ലിൽനിന്ന് ആറു മാസത്തിനകം ഇലക്ട്രിക് സ്‌കൂട്ടർ: മന്ത്രി പി. രാജീവ്

സംസ്ഥാന സർക്കാരിന്റെ ഉടമസ്ഥതയിലുള്ള പൊതുമേഖലാ സ്ഥാപനമായ കേരള ഓട്ടോമൊബൈൽ ലിമിറ്റഡിന്റെ(കെ.എ.എൽ) നേതൃത്വത്തിൽ ആറു മാസത്തിനകം ഇലക്ട്രിക് സ്‌കൂട്ടറുകൾ നിരത്തിലിറക്കുമെന്നു വ്യവസായ മന്ത്രി പി. രാജീവ്. കെ.എ.എൽ, മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന വാഹന നിർമാണക്കമ്പനി ലോഡ്സ് മാർക് ഇൻഡസ്ട്രീസ് പ്രൈവറ്റ് ലിമിറ്റഡുമായി ചേർന്നു,…

എല്ലാ ബ്ലോക്കുകളിലും എ.എം.ആർ. കമ്മിറ്റി സ്ഥാപിക്കുന്ന ആദ്യ സംസ്ഥാനമായി കേരളം

എല്ലാ ബ്ലോക്കുകളിലും ആന്റി മൈക്രോബിയൽ റെസിസ്റ്റൻസ് (എ.എം.ആർ.) കമ്മിറ്റി സ്ഥാപിക്കുന്ന ആദ്യത്തെ സംസ്ഥാനമായി കേരളം മാറി. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജിന്റെ നേതൃത്വത്തിൽ ചേർന്ന കാർസാപ്പിന്റെ (കേരള ആന്റി മൈക്രോബിയൽ റെസിസ്റ്റൻസ് സ്ട്രാറ്റജിക് ആക്ഷൻ പ്ലാൻ) അവലോകന യോഗത്തിലാണ് ഇതുസംബന്ധിച്ച…

സ്ത്രീകൾക്ക് ടൂറിസത്തിൽ സൗജന്യ പരിശീലനവും കോഴ്‌സും

കിറ്റ്സിന്റെ തിരുവനന്തപുരം, എറണാകുളം (മലയാറ്റൂർ), തലശ്ശേരി എന്നീ കേന്ദ്രങ്ങളിൽ സ്തീകൾക്കായി നടത്തുന്ന ”സംരംഭകത്വ പരിശീലന പദ്ധതിക്ക് ’ അപേക്ഷിക്കാം. അടിസ്ഥാന യോഗ്യത SSLC പാസ്സായിരിക്കണം. ഉയർന്ന പ്രായപരിധിയില്ല. എല്ലാ വിഭാഗം വനിതകൾക്കും സൗജന്യമായാണ് ഒരു മാസം ദൈർഘ്യമുള്ള ഈ പരിശീലനം നല്കുന്നത്.…

പ്രവാസികളുടെ നിയമ പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യാന്‍ മലയാളികളായ അഭിഭാഷകരെ ക്ഷണിച്ച് നോര്‍ക്ക

പ്രവാസികളുടെ നിയമ പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യാന്‍ മലയാളികളായ ലീഗല്‍ കണ്‍സള്‍ട്ടന്റ്മാരെ ക്ഷണിച്ച് നോര്‍ക്ക. നോര്‍ക്ക റൂട്ട്‌സിന്റെ പ്രവാസി നിയമസഹായ പദ്ധതിയുടെ ഭാഗമായാണ് അവസരം. പ്രവാസികളുടെ നിയമ പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യാന്‍ വിദേശരാജ്യത്ത് അഭിഭാഷകരുടെ സൗജന്യ സേവനം ലഭ്യമാക്കുന്നതാണ് ഈ പദ്ധതി. 2023…

വന്ദന ദാസിന് മരണാനന്തര ബഹുമതിയായി എംബിബിഎസ് നൽകി ആരോഗ്യ സർവകലാശാല: സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങി മാതാപിതാക്കൾ

ഡ്യൂട്ടിക്കിടെ ആശുപത്രിയിൽ വെച്ച് കൊല്ലപ്പെട്ട ഡോ. വന്ദന ദാസിന് മരണാനന്തര ബഹുമതിയായി എംബിബിഎസ് നൽകി ആരോഗ്യ സർവകലാശാല. തൃശൂർ ആരോഗ്യ സർവകലാശാലയിൽ വച്ച് നടന്ന ചടങ്ങിലാണ് വന്ദനാ ദാസിന് മരണാന്തര ബഹുമതിയായി എംബിബിഎസ് നൽകിയത്. ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ കയ്യിൽ…

കൊല്ലം ജില്ലയിൽ ഇതരസംസ്ഥാന തൊഴിലാളികളുടെ താമസസ്ഥലങ്ങളില്‍ പരിശോധന ശക്തമാക്കും

ഇതരസംസ്ഥാന തൊഴിലാളികളുടെ താമസസ്ഥലങ്ങളില്‍ പരിശോധന ശക്തമാക്കുമെന്ന് കൊല്ലം ജില്ലാതല ചാരായ നിരോധന ജനകീയ കമ്മിറ്റി യോഗം. സ്‌കൂളുകളിലും പരിസരപ്രദേശങ്ങളിലും പരിശോധന ശക്തമാക്കാനും നാല് എക്സ്സൈസ്, പൊലീസ് ഉദ്യോഗസ്ഥരെ നിയോഗിക്കാനും യോഗം തീരുമാനമായി. പോലീസ്, എക്സൈസ്, ഫോറസ്റ്റ്, റവന്യൂ, തീരദേശ പോലീസ്, റെയില്‍വേ…