Month: August 2023

അഞ്ചലിൽ ബൈക്ക് കാറുമായി കൂട്ടിയിടിച്ച് വിദ്യാർത്ഥി മരിച്ചു

അഞ്ചൽ അഗസ്ത്യക്കോട് സ്വദേശി സൂര്യനാരായണനാണ് മരിച്ചത്. അഞ്ചൽ അലയമൺ റോഡിൽ സിഗ്മ ഓഡിറ്റോറിയത്തിന് മുന്നിലാണ് അപകടം നടന്നത്. ഓഡിറ്റോറിയത്തിൽ കയറുകയായിരുന്ന കാറിൽ ബൈക്ക് വന്നിടിക്കുകയായിരുന്നു. മൂന്ന് പേരാണ് ബൈക്കിൽ ഉണ്ടായിരുന്നത്. പരിക്കേറ്റവരെ നാട്ടുകാർ ചേർന്ന് അഞ്ചലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഒരാളെ…

പരിശോധനയിൽ വാഹനത്തിൽ കണ്ടെത്തിയത് ഹൃദയം, കരൾ തുടങ്ങിയ അവയവങ്ങളുടെ ഭാ​ഗങ്ങൾ, പത്തനംതിട്ട സ്വദേശിയുൾപ്പെടെ 3പേർ പിടിയിൽ

തേനി: തമിഴ്നാട്ടിൽ ആന്തരിക അവയവങ്ങളുടെ മാംസവുമായി മൂന്നു പേരെ പൊലീസ് കസ്റ്റഡിയിൽ. സംശയാസ്പദമായ സാഹചര്യത്തിൽ വാഹന പരിശോധനയ്ക്കിടയിലാണ് ഇവർ പിടിയിലായത്. പരിശോധനയിൽ ഒരു പെട്ടിയിൽ ഹൃദയം, കരൾ തുടങ്ങിയ അവയവങ്ങളുടെ ഭാഗം കണ്ടെത്തി. തമിഴ്നാട്ടിലെ തേനിക്ക് സമീപം ഉത്തമപാളയത്താണ് സംഭവം. കേസിൽ…

നിയന്ത്രണംവിട്ട ബൈക്ക് ഇലക്ട്രിക് പോസ്റ്റിലിടിച്ച് അപകടം: രണ്ട് യുവാക്കള്‍ മരിച്ചു

തൃശൂര്‍: ചാലക്കുടിയില്‍ നിയന്ത്രണംവിട്ട ബൈക്ക് ഇലക്ട്രിക് പോസ്റ്റിലിടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു. കുറ്റിക്കാട് സ്വദേശികളായ രാഹുല്‍ മോഹന്‍ (24), സനന്‍ സോജന്‍(19) എന്നിവരാണ് മരിച്ചത്. ചാലക്കുടി ഭാഗത്ത് നിന്ന് അതിരപ്പള്ളി ഭാഗത്തേക്ക് പോകുന്നതിനിടെയാണ് അപകടം സംഭവിച്ചത്.തലയില്‍ ഗുരുതര പരിക്കേറ്റ ഇവരെ ചാലക്കുടിയിലെ…

കായികതാരങ്ങൾക്ക്‌ കരുത്തായി സ്പോര്‍ട്സ് ആയുര്‍വേദ

കായികതാരങ്ങൾക്ക് കരുത്തായി ജില്ലയിലെ സ്പോർട്സ് ആയുർവേദ മെ‍ഡിസിൻ വിഭാ​ഗം. പരിശീലനത്തിനിടെയും മത്സരത്തിനിടെയും പരിക്കേൽക്കുന്ന ദേശീയ, സംസ്ഥാന താരങ്ങളടക്കം സ്പോർട്സ് ആയുർവേദ തേടിയെത്തുന്നു. ജില്ലാ ആയുർവേദ ആശുപത്രിയിലും സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ (സായി) കൊല്ലം കേന്ദ്രത്തിലുമായി രണ്ട് യൂണിറ്റുകളാണ് പ്രവർത്തിക്കുന്നത്. 10…

ജില്ലയിലെ കോഴിമാലിന്യ സംസ്‌ക്കരണം കാര്യക്ഷമമാക്കും

ജില്ലയിലെ കോഴിമാലിന്യ സംസ്‌ക്കരണം കാര്യക്ഷമമാക്കാന്‍ ജില്ലാ കലക്ടര്‍ അഫ്സാന പര്‍വീണിന്റെ അധ്യക്ഷതയില്‍ ചേമ്പറില്‍ ചേര്‍ന്ന ശുചിത്വ മിഷന്‍ ജില്ലാ ഫെസിലിറ്റേഷന്‍ ആന്‍ഡ് മോണിറ്ററിങ് കമ്മിറ്റി യോഗത്തില്‍ തീരുമാനം. ജില്ലയില്‍ ഏരൂര്‍, വെളിനല്ലൂര്‍ എന്നിവടങ്ങളില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ ചിക്കന്‍ റെന്‍ഡറിങ് പ്ലാന്റുകള്‍ ഉടന്‍…

ഫ്രീഡം ഫെസ്റ്റ് 2023: സ്‌കൂളുകളിൽ പ്രീ-കോൺഫറൻസ് പരിപാടികൾ

വിജ്ഞാനത്തിന്റെയും നൂതനാശയ നിർമിതിയുടെയും സാങ്കേതിക വിദ്യയുടേയും പ്രയോജനം എല്ലാവർക്കും പ്രാപ്തമാക്കുക എന്ന ലക്ഷ്യത്തോടെ ഓഗസ്റ്റ് 12 മുതൽ 15 വരെ തിരുവനന്തപുരത്ത് നടക്കുന്ന ‘ഫ്രീഡം ഫെസ്റ്റ് 2023’ ന്റെ മുന്നോടിയായി ഓഗസ്റ്റ് 5 മുതൽ 12 വരെ സ്‌കൂളുകളിൽ കൈറ്റിന്റെ നേതൃത്വത്തിൽ…

സപ്ലൈകോ ഓണം ഫെയർ ഓഗസ്റ്റ് 18 മുതൽ

*5 മുതൽ 50 ശതമാനം വരെ വിലക്കുറവ് *ലക്ഷ്യം 250 കോടിയുടെ വിൽപ്പന ഈ വർഷത്തെ സപ്ലൈകോ ഓണം ഫെയർ ഓഗസ്റ്റ് 18 മുതൽ 28 വരെ നടക്കുമെന്ന് സംസ്ഥാന ഭക്ഷ്യ സിവിൽസപ്ലൈസ് മന്ത്രി ജി.ആർ അനിൽ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 18…

മുഖം മിനുക്കി പ്രൗഢിയോടെ ഡൽഹിയിലെ ട്രാവൻകൂർ പാലസ്

ഡൽഹിയിൽ കേരള സർക്കാരിന്റെ സാംസ്കാരിക നിലയം ട്രാവൻകൂർ പാലസിന്റെ നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയായി. ആധുനിക സൗകര്യങ്ങൾ ഉൾപ്പെടുത്തിയാണ് പാലസിന്റെ നവീകരണം. കസ്തൂർബഗാന്ധി മാർഗിലെ 4 ഏക്കർ പ്ലോട്ടിലാണ് പാലസ് സ്ഥിതി ചെയ്യുന്നത്. കൊളോണിയൽ ആർക്കിടെക്ച്ചർ ശൈലിയിൽ രൂപകൽപന ചെയ്ത പാലസിൽ, 2060…

വേതനം നൂറുശതമാനവും ആധാര്‍ അധിഷ്ഠിതമാക്കി ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത്

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി തൊഴിലാളികളുടെ വേതനം നൂറ് ശതമാനവും ആധാര്‍ അധിഷ്ഠിതമാക്കിയ സംസ്ഥാനത്തെ ആദ്യ ബ്ലോക്ക് പഞ്ചായത്തായി ചടയമംഗലം. നിലവിലുള്ള 32427 തൊഴിലാളികളുടെയും എന്‍ പി സി ഐ മാപ്പിങ് പൂര്‍ത്തിയാക്കി ആധാര്‍ അധിഷ്ഠിത വേതന വിതരണത്തിന് തൊഴിലാളികളെ…

കല്ലറ യു.ഐ.ടി സെന്ററിന്റെ ബഹുനില മന്ദിരം ഉദ്ഘാടനം ചെയ്തു

ഉന്നത വിദ്യാഭ്യാസ മേഖലയുടെ വികസനത്തിന്‌ സംസ്ഥാന സർക്കാർ പ്രഥമ പരിഗണന നൽകുമെന്നും ഈ മേഖലയെ ലോക നിലവാരത്തിൽ എത്തിക്കുമെന്നും ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ ബിന്ദു. കല്ലറ യു.ഐ.ടി സെന്ററിന്റെ പുതിയ ബഹുനില മന്ദിരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.…