Month: August 2023

ജി.എസ്.ടി ‘ബെസ്റ്റ് ജഡ്ജ്മെന്റ് അസ്സസ്മെന്റ്’ ആംനസ്റ്റി സ്‌കീം: അവസാന തീയതി ആഗസ്റ്റ് 31

ജി.എസ്.ടി റഗുലർ രജിസ്ട്രേഷൻ എടുത്തിട്ടുള്ളവർ സമയബന്ധിതമായി ജി.എസ്.ടി.ആർ- 3 ബി റിട്ടേൺ ഫയൽ ചെയ്യാത്തതിനാൽ സംസ്ഥാന ചരക്ക് സേവന നികുതി നിയമം, 2017 ലെ വകുപ്പ് 62 പ്രകാരം ബന്ധപ്പെട്ട പ്രോപ്പർ ഓഫീസർ നടത്തിയ ‘ബെസ്റ്റ് ജഡ്ജ് മെന്റ് അസ്സസ്സ്‌മെന്റ് (ASMT-…

കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ ആഗസ്റ്റ് 16 ബഡ്സ് ദിനമായി ആഘോഷിക്കും

ബഡ്സ് ദിനം എന്ന പേരിൽ ഈ വർഷം മുതൽ ആഗസ്റ്റ് 16 ബൗദ്ധിക വെല്ലുവിളി നേരിടുന്ന കുട്ടികൾക്കുള്ള ദിനമായി കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ ആഘോഷിക്കും. 2004ൽ കുടുംബശ്രീ തദ്ദേശ സ്വയംഭരണ സ്ഥാപനവുമായി ചേർന്ന് സംസ്ഥാനത്തെ ആദ്യ ബഡ്‌സ് സ്‌കൂൾ തിരുവനന്തപുരം ജില്ലയിലെ വെങ്ങാനൂർ…

സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് നാദം ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ മുരുക്കുമൺ യുപിഎസിൽ വച്ച് ക്വിസ് മത്സരം സംഘടിപ്പിച്ചു.

സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് നാദം ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ മുരുക്കുമൺ യുപിഎസിൽ വച്ച് ക്വിസ് മത്സരം സംഘടിപ്പിച്ചു. ക്ലബ്ബ് സെക്രട്ടറി രഞ്ജിത്ത് ആർഎസ്എസ്, ഭരണസമിതി അംഗം ഫിറോസ്. എ, സാബു, ലോബോ ആന്റണി, ജ്യോതിലക്ഷ്മി, ഹെഡ്മിസ്ട്രസ് ലത.എസ്.നായർ, അധ്യാപകരായ ജയചന്ദ്രൻ, രാജി എന്നിവർ പങ്കെടുത്തു.

കടയ്ക്കലിൽ ഫ്രീഡം വിജിൽ ആരംഭിച്ചു

നാടിന്റെ സ്വാതന്ത്ര്യം കാത്തു സംരക്ഷിക്കണമെന്നും ഭരണഘടനാപരമായി നേടിയ അവകാശങ്ങളും സാംസ്കാരിക വൈവിധ്യങ്ങളും ഇല്ലാതാക്കുന്നവർക്കെതിരെ ജാഗ്രത പുലർത്തണമെന്നും ആവശ്യപ്പെട്ട് കർഷകസംഘം, കർഷക തൊഴിലാളി യൂണിയൻ, സിഐടിയു നേതൃത്വത്തിൽ കടയ്ക്കലിൽ ഫ്രീഡം വിജിൽ ആരംഭിച്ചു. സി പി ഐ എം ഏരിയ സെക്രട്ടറി എം…

ക്ഷേത്രകുളത്തിൽ കുളിക്കുന്നതിനിടെ വിദ്യാർത്ഥി മുങ്ങി മരിച്ചു

തൃശൂർ: എൽതുരുത്ത് ക്ഷേത്രകുളത്തിൽ കുളിക്കുന്നതിനിടെ വിദ്യാർത്ഥി മുങ്ങി മരിച്ചു. വലപ്പാട് സ്വദേശി പിജെ ആദിത്യൻ (20) ആണ് മരിച്ചത്.എൽതുരുത്ത് അഷ്ടമംഗലം ശിവക്ഷേത്രകുളത്തിൽ ഉച്ചകഴിഞ്ഞാണ് അപകടം നടന്നത്. സുഹൃത്തുക്കൾക്കൊപ്പം കുളിക്കാനിറങ്ങിയതായിരുന്നു ആദിത്യൻ. കാണാതായതിനെ തുടർന്ന് തൃശൂർ അഗ്നിരക്ഷാ സേനാ വിഭാഗം നടത്തിയ തിരച്ചിലിലാണ്…

സംഭവ ബഹുലമായൊരു കുടുംബ കഥയുമായെത്തുന്നു ‘റാഹേൽ മകൻ കോര’; ശ്രദ്ധേയമായി ഫസ്റ്റ് ലുക്ക്

മലയാളത്തിലെ യുവ താരങ്ങളിൽ ശ്രദ്ധേയനായ ആൻസൻ പോളും, അമ്മ വേഷങ്ങളിലെത്തി പ്രേക്ഷകരുടെ പ്രിയപ്പെട്ടവളായ സ്മിനു സിജോയും പ്രധാന വേഷങ്ങളിൽ എത്തുന്ന ‘റാഹേൽ മകൻ കോര’യുടെ ഒഫീഷ്യൽ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി. നാട്ടിൻപുറത്തുള്ള ഒരു കുടുംബത്തിലെ അമ്മയുടേയും മകന്‍റേയും അയാളുടെ പ്രണയിനിയുടേയും സംഭവബഹുലമായ…

ഡ്രൈവർ ഉറങ്ങുന്നതറിയാൻ കണ്ണ് ലക്ഷ്യമാക്കി സെൻസ് ചെയ്യുന്ന ക്യാമറ: ശ്രദ്ധേയമായി ഡ്രൈവർ ഡ്രോൺസീനസ് ഡിറ്റക്ഷൻ സിസ്റ്റം

ടാഗോർ തിയേറ്ററിൽ സംഘടിപ്പിക്കുന്ന ഫ്രീഡം ഫെസ്റ്റിന്റെ ഭാഗമായി നടന്ന എക്സിബിഷനിൽ ശ്രദ്ധേയമായി ഡ്രൈവർ ഡ്രോൺസീനസ് ഡിറ്റക്ഷൻ സിസ്റ്റം. ഓട്ടശേഖരമംഗലം ജനാർദ്ദനപുരം ഹയർസെക്കൻഡറി സ്‌കൂൾ പ്ലസ് ടു വിദ്യാർത്ഥിയായ ആദിത്യൻ എ കെ ആണ് മോഡൽ അവതരിപ്പിച്ചത്. ദൂരയാത്രകളിൽ ഡ്രൈവർ മയങ്ങിപ്പോയി ഉണ്ടായ…

വീട്ടിൽ ചാരായ വാറ്റ്: യുവതി അറസ്റ്റിൽ

മാവേലിക്കര തെക്കേക്കര ഭാഗത്തുള്ള വീട്ടിൽ എക്‌സൈസ് റെയ്ഡ്. 50 ലിറ്റർ ചാരായവും, വാറ്റ് ഉപകരണങ്ങളും പിടികൂടി. ഈ വീട്ടിലെ താമസക്കാരിയായ ആശ, ചുനക്കര സ്വദേശി അഭിലാഷ് എന്നിവരെ പ്രതികളാക്കി കേസെടുത്തു. അഭിലാഷ് ഒളിവിലാണ്. മാവേലിക്കര എക്‌സൈസ് റേഞ്ച് അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ…

കേരള പ്രവാസി സംഘം കടയ്ക്കൽ ഏരിയ കൺവെൻഷൻ സംഘം സംസ്ഥാന എക്‌സിക്യുട്ടീവ് അംഗം പ്രശാന്ത് കൂട്ടാമ്പള്ളി ഉദ്ഘാടനം ചെയ്തു.

കേരള പ്രവാസി സംഘം കടയ്ക്കൽ ഏരിയ കൺവെൻഷൻ ചേർന്നു.2023 ഓഗസ്റ് 13 ന് ഞായറാഴ്ച വൈകിട്ട് കടയ്ക്കൽ പ്രവാസി സംഘത്തിന്റെ കോൺഫറൻസ് ഹാളിൽ നടന്ന യോഗത്തിൽ പ്രവാസി സംഘത്തിന്റെ ഏരിയ പ്രസിഡന്റ്‌ എസ് വികാസ് അധ്യക്ഷത വഹിച്ചു. സജീർ മുക്കുന്നം അനുശോചന…

എന്‍ആര്‍ഇജി വര്‍ക്കേഴ്സ് യൂണിയന്‍ ഏരിയ സമ്മേളനം

എൻആർഇജി വർക്കേഴ്സ് യൂണിയൻ കടയ്ക്കൽ ഏരിയ സമ്മേളനം ടൗൺ ഹാളിൽ (ജെ സുധാകരൻ നഗർ) ജില്ലാ പ്രസിഡന്റ് സി രാധാമണി ഉദ്ഘാടനംചെയ്തു. ഏരിയ പ്രസിഡന്റ് കെ സുകുമാരപിള്ള അധ്യക്ഷനായി. സംഘാടക സമിതി ചെയർമാൻ ആർ എസ് ബിജു സ്വാഗതം പറഞ്ഞു. ഏരിയ…

error: Content is protected !!