Month: August 2023

ഇന്ന് മുതൽ കടയ്ക്കലിൽ ട്രാഫിക് നിയന്ത്രണം

ഓണത്തിന്റെ തിരക്കും, കടയ്ക്കൽ ഫെസ്റ്റ് ഓണാഘോഷവും കണക്കിലെടുത്ത് ഇന്നു മുതൽ 23-08-2023 മുതൽ കടയ്ക്കൽ ടൗണിലും, പരിസര പ്രദേശങ്ങളിലും ട്രാഫിക് നിയന്ത്രണം ഏർപ്പെടുത്തിയതായി കടയ്ക്കൽ പോലീസും, കടയ്ക്കൽ പോലീസും അറിയിച്ചു. പാട്ടി വളവുമുതൽ മാർക്കറ്റ് ജംഗ്ഷൻ വരെ കർശനമായ വാഹന നിയന്ത്രണവും,പാർക്കിംഗ്…

കടയ്ക്കൽ ഫെസ്റ്റിന്റെ ഭാഗമായി കുടുംബശ്രീ പാചക മത്സരം സംഘടിപ്പിച്ചു

കടയ്ക്കൽ പഞ്ചായത്തും, കടയ്ക്കൽ സാംസ്‌കാരിക സമിതിയും ചേർന്ന് സംഘടിപ്പിക്കുന്ന കടയ്ക്കൽ ഫെസ്റ്റിന്റെ ഭാഗമായി കുടുംബശ്രീ പാചക മത്സരം സംഘടിപ്പിച്ചു. ഫെസ്റ്റ് ഗ്രൗണ്ടിൽ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ആർ ശ്രീജയുടെ അധ്യക്ഷതയിൽ കൂടിയ പരിപാടി പഞ്ചായത്ത്‌ വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ വേണുകുമാരൻ…

കടയ്ക്കൽ ഫെസ്റ്റിന്റെ ഭാഗമായി കുടുംബശ്രീ അത്തപ്പൂക്കള മത്സരം സംഘടിപ്പിച്ചു.

കടയ്ക്കൽ പഞ്ചായത്തും, കടയ്ക്കൽ സാംസ്‌കാരിക സമിതിയും ചേർന്ന് സംഘടിപ്പിക്കുന്ന കടയ്ക്കൽ ഫെസ്റ്റിന്റെ ഭാഗമായി അത്തപൂക്കള മത്സരം സംഘടിപ്പിച്ചു. ഫെസ്റ്റ് ഗ്രൗണ്ടിൽ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ആർ ശ്രീജയുടെ അധ്യക്ഷതയിൽ കൂടിയ പരിപാടി പഞ്ചായത്ത്‌ പ്രസിഡന്റ്‌ എം മനോജ്‌ കുമാർ ഉദ്ഘാടനം ചെയ്തു.…

കടയ്ക്കൽ ഫെസ്റ്റിന്റെ നോട്ടീസ് ഡോ അരുൺ എസ് നായർ IAS പ്രകാശനം ചെയ്തു.

കടയ്ക്കൽ ഫെസ്റ്റിന്റെ നോട്ടീസ് ഇടുക്കി സബ് കളക്ടർ ഡോ അരുൺ എസ് നായർ IAS കടയ്ക്കൽ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എം മനോജ്‌ കുമാറിന് നൽകി പ്രകാശനം ചെയ്തു. പ്രകാശന ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ്‌ ലതിക വിദ്യാധരൻ, പഞ്ചായത്ത്‌ സ്റ്റാന്റിംഗ് കമ്മിറ്റി…

തൊഴിലാളി സംഗമത്തോടെ കടയ്ക്കൽ ഫെസ്റ്റിന് വർണ്ണാഭമായ ആരംഭം.

തൊഴിലാളി സംഗമത്തോടെ കടയ്ക്കൽ ഫെസ്റ്റിന് വർണ്ണാഭമായ ആരംഭം. 20-08-2023 വൈകുന്നേരം 5മണിയ്ക്ക് കടയ്ക്കൽ വിപ്ലവ സ്മാരക സ്‌ക്വയറിൽ നടന്ന ചടങ്ങിൽ കടയ്ക്കൽ സാംസ്‌കാരിക സമിതി പ്രസിഡന്റ്‌ ഷിബു കടയ്ക്കൽ അധ്യക്ഷനായിരുന്നു. സാംസ്‌കാരിക സമിതി സെക്രട്ടറി കെ എസ് അരുൺ സ്വാഗതം പറഞ്ഞു.…

കൊട്ടാരക്കരയില്‍ ഐ.എച്ച്.ആര്‍.ഡിയുടെ പുതിയ കോളജ്

കൊല്ലം ജില്ലയിലെ കൊട്ടാരക്കരയില്‍ തുടങ്ങിയ ഐ.എച്ച്.ആര്‍.ഡി യുടെ പുതിയ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജ് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍. ബിന്ദു നാടിന് സമർപ്പിച്ചു. വിദ്യാഭ്യാസത്തോടൊപ്പം വരുമാനം പ്രദാനം ചെയ്യുന്ന രീതിയിലൂടെ നവവൈജ്ഞാനികസമൂഹസൃഷ്ടിയാണ് സംസ്ഥാന സര്‍ക്കാര്‍ ലക്ഷ്യമാക്കുന്നതെന്ന് മന്ത്രി പറഞ്ഞു.…

വനംവകുപ്പിന്റെ സംസ്ഥാനത്തെ ആദ്യ മ്യൂസിയം കുളത്തൂപ്പുഴയില്‍ ഒരുങ്ങി

സംസ്ഥാനത്ത് വനംവകുപ്പ് തുടങ്ങിയ ആദ്യ മ്യൂസിയം കൊല്ലം ജില്ലയിലെ കുളത്തൂപ്പുഴയില്‍ വനം വകുപ്പ് മന്ത്രി എ. കെ. ശശീന്ദ്രന്‍ ഉദ്‌ഘാടനം ചെയ്തു. സംസ്ഥാനത്ത് ഫോറസ്റ്റ് മ്യൂസിയങ്ങളുടെ ശൃംഖല പരിഗണനയിലെന്ന് മന്ത്രി പറഞ്ഞു. മ്യൂസിയം പഠനകേന്ദ്രമായി വിപുലീകരിക്കും. വനസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഹബ്ബായും വികസിപ്പിക്കും.…

ഉച്ചഭക്ഷണ പദ്ധതിയിലുൾപ്പെട്ട സ്കൂൾ കുട്ടികൾക്ക് 5 കിലോഗ്രാം വീതം സൗജന്യ അരി

ഉച്ചഭക്ഷണ പദ്ധതിയിലുൾപ്പെട്ട സ്കൂൾ കുട്ടികൾക്ക് ഈ ഓണക്കാലത്ത് 5 കിലോഗ്രാം വീതം സൗജന്യ അരി വിതരണം ചെയ്യാൻ പൊതുവിദ്യാഭ്യാസ വകുപ്പ്. അരി വിതരണം ചെയ്യാനുള്ള അനുമതി പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് നൽകി. കേരള സ്റ്റേറ്റ് സിവിൽ സപ്ളൈസ് കോർപ്പറേഷന്റെ കൈവശം സ്റ്റോക്ക് ഉള്ള…

സംസ്ഥാന ജി.എസ്. ടി. വകുപ്പിന്റെ ലക്കി ബിൽ ആപ്പിന് ദേശീയ ഇ ഗവേണൻസ് പുരസ്കാരം

സംസ്ഥാന ജി.എസ്. ടി. വകുപ്പിന്റെ ലക്കി ബിൽ ആപ്പിന് ദേശീയ ഇ ഗവേണൻസ് പുരസ്കാരം. അക്കാദമിക്/ഗവേഷണ സ്ഥാപനങ്ങളുടെ പൗര കേന്ദ്രീകൃത സേവനങ്ങളെക്കുറിച്ചുള്ള ഗവേഷണ രംഗത്തെ മികവാർന്ന പ്രകടനത്തിനാണ് സിൽവർ അവാർഡ് ലഭിച്ചത്. ജി.എസ്. ടി വകുപ്പിനു വേണ്ടി ഡിജിറ്റൽ യൂണിവേഴ്സിറ്റിയാണ് ആപ്പ്…

സപ്ലൈകോ ഓണം ഫെയർ: സംസ്ഥാനതല ഉദ്ഘാടനം ഇന്ന്

ഓണത്തോടനുബന്ധിച്ച് സപ്ലൈകോയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഓണം ഫെയറിന് ഇന്ന് തിരി തെളിയും. ഇന്ന് ഉച്ചയ്ക്ക് 3:30-ന് പുത്തരിക്കണ്ടം മൈതാനത്ത് ഭക്ഷ്യ മന്ത്രി ജി.ആർ അനിലിന്റെ അധ്യക്ഷതയിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഓണം ഫെയറിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കും. മന്ത്രിമാരായ…