
എൻആർഇജി വർക്കേഴ്സ് യൂണിയൻ കടയ്ക്കൽ ഏരിയ സമ്മേളനം ടൗൺ ഹാളിൽ (ജെ സുധാകരൻ നഗർ) ജില്ലാ പ്രസിഡന്റ് സി രാധാമണി ഉദ്ഘാടനംചെയ്തു. ഏരിയ പ്രസിഡന്റ് കെ സുകുമാരപിള്ള അധ്യക്ഷനായി. സംഘാടക സമിതി ചെയർമാൻ ആർ എസ് ബിജു സ്വാഗതം പറഞ്ഞു. ഏരിയ സെക്രട്ടറി ആർ ലത പ്രവർത്തന റിപ്പോർട്ടും ജില്ലാ വൈസ് പ്രസിഡന്റ് പി കെ ബാലചന്ദ്രൻ സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു.

തൊഴിലുറപ്പു തൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർമാൻ എസ് രാജേന്ദ്രൻ, സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം എസ് വിക്രമൻ, ഏരിയ സെക്രട്ടറി എം നസീർ, എസ് അരുണാദേവി, കരകുളം ബാബു, ടി ആർ തങ്കരാജ്, വി വേണു, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതികാ വിദ്യാധരൻ, പഞ്ചായത്ത് പ്രസിഡന്റുമാരായ എം എസ് മുരളി, കെ മധു, എം മനോജ്കുമാർ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ:- ഡി സനൽകുമാർ (പ്രസിഡന്റ്), ജി ദിനേശ്കുമാർ, ഡി സ്റ്റാലിൻ (വൈസ് പ്രസിഡന്റുമാർ), ആർ ലത (സെക്രട്ടറി), ആർ ബീന, എസ് ബിനു (ജോയിന്റ് സെക്രട്ടറിമാർ), ഡി അജയൻ (ട്രഷറർ)





