
ടിപ്പർ തട്ടി ഗുരുതരമായി പരിക്കേറ്റു ചികിത്സയിൽ കഴിഞ്ഞയാൾ മരിച്ചു. ശ്രീകാര്യം പേരൂർക്കോണം ഇലഞ്ഞിയർത്തല വീട്ടിൽ ടി മനോഹരൻ നായരുടെയും, ഡി ലീലയുടെയും മകൻ എം മനോജ് (43) ആണ് മരിച്ചത്.
വ്യാഴാഴ്ച രാവിലെ എട്ടുമണിയോടെയാണ് പാങ്ങപ്പാറ ഇട റോഡിൽ വച്ച് അപകടം നടന്നത്. ഭാര്യയെ കയറ്റി ഇട റോഡിലൂടെ പോകുമ്പോൾ പിന്നിലേക്ക് എടുത്ത ടിപ്പറിന്റെ അടിയിൽപ്പെടുകയായിരുന്നു. മനോജിന്റെ വലതുകാലിലൂടെ ടിപ്പർ കയറിയിറങ്ങി ഒപ്പമുണ്ടായിരുന്ന ഭാര്യയാക്കിയ പരിക്കുകൾ ഇല്ലാതെ രക്ഷപ്പെട്ടു. ശസ്ത്രക്രിയ കഴിഞ്ഞ് ചികിത്സയിൽ കഴിയുകയാണ് മരിച്ചത്, ടിപ്പർ ലോറി ഡ്രൈവർ പോലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു.ആറുമാസം മുൻപ് ഉള്ളൂർ വച്ചുണ്ടായ വാഹനാപകടത്തിൽ ലോറി ഇടിച്ച് മനോജിന്റെ പിതാവ് ആർ ഡി എസ് കമ്പനിയിലെ ജീവനക്കാരനായിരുന്ന മനോഹരൻ നായർ മരിച്ചിരുന്നു.
മനോജിന്റെ ഭാര്യ അഖില കടയ്ക്കൽ കോട്ടപ്പുറം സ്വദേശിനിയാണ്.സംസ്ക്കാരം ഇന്ന് ഉച്ചയ്ക്ക് കഴക്കൂട്ടം ഗ്രീൻ ഫീൽഡ് സ്റ്റേഡിയത്തിന് സമീപമുള്ള കുടുംബവീട്ടിൽ നടക്കും.

